Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാമ്യത്തിലിറങ്ങി...

ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത്; കരിപ്പൂരില്‍ എം.ഡി.എംഎയുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിക്കടത്ത്; കരിപ്പൂരില്‍ എം.ഡി.എംഎയുമായി രണ്ടുപേർ പിടിയിൽ
cancel

കരിപ്പൂർ: വിമാനത്താവളം വഴി ലഹരിക്കടത്ത് നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയവർ വീണ്ടും അതേ കുറ്റകൃത്യത്തിൽ ഏർപ്പെട്ടതോടെ പിടിയിലായി. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വൻതോതിൽ എം.ഡി.എം.എ കടത്തിയ കേസിലെ പ്രതികളായ ഊരകം സ്വദേശി ജസീം, മൂന്നിയൂർ സ്വദേശി അലി അക്ബർ എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡി.ആർ.ഐ) സംഘം അറസ്റ്റ് ചെയ്തത്.

വിദേശത്തുനിന്ന് പാർസൽ മാർഗം എത്തിച്ച 650 ഗ്രാം എം.ഡി.എം.എ കൈപ്പറ്റാൻ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവരും അന്വേഷണ സംഘത്തി വലയിലായത്. ഇവർ ലഹരിക്കടത്ത് തുടരുന്നതായി ഡി.ആർ.ഐക്ക് നേരത്തെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്.

കഴിഞ്ഞ വർഷം കരിപ്പൂർ വിമാനത്താവളം വഴി ഒരു കിലോ എം.ഡി.എം.എ കടത്തിയ കേസിലെ പ്രധാന പ്രതികളാണ് ഇവർ. ഈ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇതേ കുറ്റകൃത്യം ആവർത്തിച്ചത്. ലഹരിക്കടത്തിൽ ഇവർക്കുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ഡി.ആർ.ഐ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugkaripurMDMA
News Summary - Drug smuggling again after being released on bail; Two arrested with MDMA at Karipur.
Next Story