Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറുകൾ കൂട്ടിയിടിച്ച്...

കാറുകൾ കൂട്ടിയിടിച്ച് ദമ്പതികളുടെ മരണം: ഇടിച്ച കാറിൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തു

text_fields
bookmark_border
കാറുകൾ കൂട്ടിയിടിച്ച് ദമ്പതികളുടെ മരണം: ഇടിച്ച കാറിൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തു
cancel
Listen to this Article

കൊട്ടാരക്കര: കുളക്കടയിൽ ദമ്പതികൾ സഞ്ചരിച്ച ആൾട്ടോ കാറുമായി കൂട്ടിയിടിച്ച ഇന്നോവ കാറിൽനിന്ന് ലഹരി വസ്തുക്കൾ കണ്ടെടുത്തതായി പൊലീസ്. അപകടത്തിൽ ആ​ൾട്ടോ കാറിലുണ്ടായിരുന്ന ദമ്പതികൾ മരിക്കുകയും മൂന്നുവയസ്സുള്ള ഇവരുടെ കുഞ്ഞിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് വയസ്സുള്ള ശ്രീക്കുട്ടിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച അർധരാത്രിയിൽ കുളക്കടയിലാണ് അപകടം ഉണ്ടായത്. കൊട്ടാരക്കര ഭാഗത്തേക്ക് വന്ന ഇന്നോവ കാറും അടൂർ ഭാഗത്തേക്ക് വന്ന ഓൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.

ഇന്നോവയിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നോവ കാറിൽ സഞ്ചരിച്ചവരുടെ പക്കൽനിന്നാണ് പൊലീസ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drugaccident
News Summary - Drug recovered from car accident
Next Story