കോഴിക്കോട്ട് മൂന്നുകോടിയുടെ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
text_fieldsകോഴിക്കോട്: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. ആഗോള വിപണിയിൽ മൂന്നുകോടിയോളം രൂപ വിലമതിക്കുന്ന അഞ്ച് കിലോഗ്രാം കറുപ്പും 70 ഗ്രാം ബ്രൗൺഷുഗറുമായി െകാളത്തറ സ്വദേശി പുന്നക്കൽ ആശിഖിെനയാണ് (39) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാവിലെ പതിനൊന്നോടെ വലിയങ്ങാടിയിലെ പ്രസ്റ്റീജ് ലോഡ്ജിൽനിന്നാണ് ഇയാളെ പിടികൂടിയത്. നാലുവർഷത്തോളമായി ഇയാൾ ഇവിടെ സ്ഥിരതാമസക്കാരനാണ്.
ബാറുകളും ബിവറേജസ് ഒൗട്ട്ലെറ്റുകളും ചിലതൊക്കെ പൂട്ടി മദ്യത്തിെൻറ ലഭ്യത കുറഞ്ഞതോടെ ജില്ലയിൽ മയക്കുമരുന്ന് ഉപയോഗവും വിതരണവും കൂടിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് ഇത്തരം കേസുകൾ പിടികൂടുന്നതിന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.കെ. സുരേഷിെൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടങ്ങി.
സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ പി. മുരളീധരൻ, ഇൻറലിജൻസ് ബ്യൂറോയിലെ എക്സൈസ് ഇൻസ്പെക്ടർ ജിേജാ ജെയിംസ്, അസി. എക്സൈസ് ഇൻസ്പെക്ടർ കെ. സതീഷ് എന്നിവർ മുമ്പ് മയക്കുമരുന്ന് കേസുകളിൽപ്പെട്ടവരെ കണ്ടെത്തി വിവരങ്ങൾ തിരക്കിയിരുന്നു.
ഇവരിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൊളത്തറ സ്വദേശി ആശിഖാണ് ജില്ലയിലെ മൊത്ത വിതരണക്കാരിൽ പ്രധാനിയെന്നറിഞ്ഞു. പിന്നീട് പത്തുദിവസത്തിലേറെയായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നു.
േകാഴിക്കോെട്ട മയക്കുമരുന്ന് വേട്ട: പിടിയിലായത് വമ്പൻസ്രാവ്
കോഴിക്കോട്: നാലുവർഷത്തോളമായി നഗരത്തിലെ ചില്ലറ വിൽപനക്കാർക്ക് മയക്കുമരുന്ന് എത്തിച്ചയാളെ എക്സൈസ് സംഘം വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. പിടിയിലായ കൊളത്തറ സ്വദേശി പുന്നക്കൽ ആശിഖ് ഇത്രയും കാലം താമസിച്ച വലിയങ്ങാടിയിലെ പ്രസ്റ്റീജ് ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ലഹരി ഇടപാടുകൾ ഉറപ്പിച്ചിരുന്നത്. അതിനാൽതന്നെ നാട്ടുകാർക്ക് ഇയാളുടെ േജാലിയോ മറ്റുകാര്യങ്ങളോ അറിവില്ല. നേരത്തെ, നടക്കാവിൽ വാഹനങ്ങളുടെ റേഡിയേറ്റർ റിപ്പയർ ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഇത് അവസാനിപ്പിച്ചാണ് ലഹരി വിൽപന ആരംഭിച്ചത്. രാജസ്ഥാനിൽനിന്നാണ് കറുപ്പും ബ്രൗൺഷുഗറും എത്തിച്ചത്. നിശ്ചിത തൂക്കമുള്ള പാക്കറ്റുകളിലാക്കി ബൈക്കിൽ സഞ്ചരിച്ച് ചില്ലറ വിൽപനക്കാർക്ക് നൽകുകയായിരുന്നു പതിവ്. ഇൗ ബൈക്ക് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
റെയിൽവേ സ്റ്റേഷൻ, കടപ്പുറം, മൊഫ്യൂസിൽ, പാളയം ബസ്സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കൈമാറിയിരുന്നത്. കണ്ണൂർ നഗരത്തിലെ ചിലർക്കും ഇയാൾ മയക്കുമരുന്ന് എത്തിച്ചതായി ചോദ്യം ചെയ്തതിൽ വ്യക്തമായിട്ടുണ്ട്. ഇപ്പോൾ പിടികൂടിയ അഞ്ചുകിലോഗ്രാം കറുപ്പും 70 ഗ്രാം ബ്രൗൺഷുഗറും അടുത്ത ദിവസമാണ് എത്തിച്ചത് എന്നാണ് ഇയാൾ നൽകിയ സൂചന. ഇയാളുടെ മൊബൈൽ േഫാണിലെ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽനിന്ന് നേരത്തെ, ലഹരി ഉൽപന്നങ്ങളുെട വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചിലർ നൽകിയ വിവരങ്ങളാണ് ഇയാളിലേക്ക് എക്സൈസ് സംഘത്തെ എത്തിച്ചത്. ഇയാൾ താമസിച്ച മുറി എക്സൈസ് സംഘം സീൽ ചെയ്തു.
ഡെപ്യൂട്ടി കമീഷണർ പി.കെ. സുരേഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിലെ എക്ൈസസ് ഇൻസ്പെക്ടർമാരായ പി. മുരളീധരൻ, ജിേജാ ജെയിംസ്, അസി. എക്ൈസസ് ഇൻസ്പെക്ടർ കെ. സതീഷ്, സിവിൽ എക്സൈസ് ഒാഫിസർമാരായ സി. രാമകൃഷ്ണൻ, വി.എം. അസ്ലം, എസ്. സജു, കെ.എം. ഉല്ലാസ്, കെ.പി. രാജേഷ്, ആർ. രശ്മി, എം. മഞ്ചുള എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജില്ലയിൽ സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ഡെപ്യൂട്ടി എക്സൈസ് കമീഷണർ പി.െക. സുരേഷ് പറഞ്ഞു. 2013ൽ നടുവണ്ണൂരിൽനിന്ന് 946 ഗ്രാം, 2015ൽ പന്തിരാങ്കാവിൽനിന്ന് 1200 ഗ്രാം എന്നിങ്ങനെ ബ്രൗൺഷുഗർ പിടികൂടിയിരുന്നു. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘത്തെ രൂപവത്കരിക്കുമെന്നും പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
