Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ കോളജുകളിലെ ...

മെഡിക്കൽ കോളജുകളിലെ മരുന്നുകൾ നിലവാരമില്ലാത്തവയെന്ന്​ പരാതി

text_fields
bookmark_border
മെഡിക്കൽ കോളജുകളിലെ  മരുന്നുകൾ നിലവാരമില്ലാത്തവയെന്ന്​ പരാതി
cancel

കോ​ഴി​ക്കോ​ട്​: ​സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ കേ​ര​ള മ െ​ഡി​ക്ക​ൽ സ​ർ​വി​സ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്​ (കെ.​എം.​എ​സ്.​സി.​എ​ൽ) ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ടു​ക്കു​ന്ന ശ​സ്​​ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും​ മ​രു​ന്നു​ക​ൾ​ക്കും വേ​ണ്ട​ത്ര ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ ആ​ക്ഷേ​പം. ഇ​തു​മൂ​ലം ഡോ​ക്​​ട​ർ​മാ​രി​ൽ പ​ല​രും ശ​സ്​​ത്ര​ക്രി​യ​ക​ൾ​ക്കു​ള്ള ഗ്ലൗ​സു​ക​ളും നൂ​ലു​ക​ളു​മ​ട​ക്കം പു​റ​മെ നി​ന്ന്​ വാ​ങ്ങാ​ൻ രോ​ഗി​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്. അ​ണു​ബാ​ധ​യു​ണ്ടാ​വു​ക​യോ തു​ന്ന​ൽ പൊ​ട്ടു​ക​യോ ചെ​യ്​​താ​ൽ രോ​ഗി​ക​ളു​ടെ ജീ​വ​നു​വ​രെ ആ​പ​ത്താ​കു​മെ​ന്ന ഭ​യം കാ​ര​ണ​മാ​ണ്​​ ഇ​വ പു​​റ​മേ​ക്ക്​ എ​ഴു​തു​ന്ന​ത്.


ശ​സ്​​ത്ര​ക്രി​യ ഗ്ലൗ​സി​ടു​േ​മ്പാ​ൾ ക​ത്രി​ക​യോ ക​ത്തി​യോ ത​ട്ടു​േ​മ്പാ​ഴേ​ക്കും കീ​റി​പ്പോ​വു​ന്നു. ഗ്ലൗ​സ്​ മാ​റ്റാ​ൻ മാ​ത്രം ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ സ​മ​യം പ്ര​ത്യേ​കം ​േവ​ണ്ടി​വ​രു​ന്ന അ​വ​സ്​​ഥ വ​ന്ന​തോ​ടെ ​ സ​ർ​ജി​ക്ക​ൽ ഗ്ലൗ​സു​ക​ൾ വാ​ങ്ങാ​ൻ പ്ര​ത്യേ​കം പ​ട്ടി​ക ന​ൽ​കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. ശ​സ്​​ത്ര​ക്രി​യ ന​ട​ക്കു​ന്ന​തി​ന്​ ത​ലേ​ദി​വ​സം ത​ന്നെ വേ​ണ്ട സാ​ധ​ന​ങ്ങ​ളു​ടെ പ​ട്ടി​ക ന​ൽ​കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്. നൂ​ലു​ക​ൾ​ക്ക്​ വേ​ണ്ട​ത്ര ബ​ല​മി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

കെ.​എം.​എ​സ്.​സി.​എ​ല്ലി​ന്​ കു​റ​ഞ്ഞ തു​ക​ക്ക്​ മാ​ത്ര​മേ ടെ​ൻ​ഡ​ർ ന​ൽ​കാ​ൻ സാ​ധി​ക്കൂ. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വാ​രം കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ളാ​ണ്​ ല​ഭ്യ​മാ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ഒ​രേ ക​മ്പ​നി​ക​ളാ​ണ്​ ടെ​ൻ​ഡ​ർ വി​ളി​ച്ചെ​ടു​ക്കു​ന്ന​തെ​ന്നും കു​റ​ഞ്ഞ ചി​ല ക​മ്പ​നി​ക​ളൊ​ഴി​കെ മ​റ്റു​ള്ള​വ​യു​ടെ മ​രു​ന്നു​ക​ൾ​പോ​ലും പു​റ​െ​മ ല​ഭി​ക്കി​ല്ലെ​ന്നും ഇൗ ​മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്നു. പ​ല​പ്പോ​ഴും മ​രു​ന്നു​ക​ളെ​ല്ലാം രോ​ഗി​ക​ൾ​ക്ക്​ ന​ൽ​കി​ക്ക​ഴി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും അ​വ​െ​യ കു​റി​ച്ച്​ പ​രാ​തി വ​രു​ക​യും പ​രി​ശോ​ധ​ന ന​ട​ക്കു​ക​യും ചെ​യ്യു​ക. മ​രു​ന്നു​ക​ൾ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന്​ തെ​ളി​യു​േ​മ്പാ​ഴേ​ക്കും അ​വ രോ​ഗി​ക​ൾ ക​ഴി​ച്ചു​ ക​ഴി​ഞ്ഞി​രി​ക്കും. അ​തി​നാ​ൽ മ​രു​ന്ന്​ തി​രി​കെ ന​ൽ​കാ​നോ പ​ണം തി​രി​കെ വാ​ങ്ങാ​നോ സാ​ധി​ക്കി​ല്ല.

ചി​ല ഡോ​ക്​​ട​ർ​മാ​ർ​ത​ന്നെ മ​രു​ന്നു​ക​ള​ട​ക്ക​മു​ള്ള​വ​യു​ടെ ഗു​ണ​നി​ല​വാ​ര​െ​ത്ത കു​റി​ച്ച്​ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​ധി​ക​പേ​രും പ​രാ​തി പ​റ​യാ​ൻ മ​ടി​ക്കു​ക​യാ​ണ്. കു​ത്തി​വെ​പ്പ്​ മ​രു​ന്നു​ക​ളി​ലെ പ്ര​ശ്​​ന​മാ​ണ്​ പ​ല​പ്പോ​ഴും വേ​ഗ​ത്തി​ൽ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​ക. മ​രു​ന്നു​ക​ളി​ലെ നി​റ​വ്യ​ത്യാ​സം കാ​ണു​േ​മ്പാ​ൾ ഒ.​പി ഫാ​ർ​മ​സി​ക​ളി​ൽ​നി​ന്ന്​ ജീ​വ​ന​ക്കാ​ർ പ​രാ​തി പ​റ​യു​മെ​ങ്കി​ലും നി​യ​മ​ന​ട​പ​ടി​ക​​ളി​ലെ നൂ​ലാ​മാ​ല​ക​ളി​ൽ പെ​ടാ​തി​രി​ക്കാ​ൻ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​ൻ മ​ടി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscalicut medical college
News Summary - drug quality issue in calicut medical college-kerala news
Next Story