Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരി മാഫിയയുടെ...

ലഹരി മാഫിയയുടെ ചതിക്കുഴികളില്‍ പെട്ടുപോകരുത് -മുഖ്യമന്ത്രി

text_fields
bookmark_border
Pinarayi-Vijayan
cancel

കണ്ണൂർ: വിദ്യാലങ്ങളെയും വിദ്യാര്‍ഥികളെയും ലഹരി മാഫിയ ലക്ഷ്യമിടുന്നുണ്ടെന്നും മിടുക്കരായ കുഞ്ഞുങ്ങള്‍ പോലും അതില്‍ പെട്ടുപോകുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മടം മണ്ഡലം വിദ്യാഭ്യാസ സമിതി, ധര്‍മടം മണ്ഡലം എജുക്കേഷനല്‍ ആൻഡ്​ കള്‍ചറല്‍ ട്രസ്​റ്റ്​ എന്നിവയുടെ നേതൃത്വത്തില്‍ എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച വിജയോത്സവം 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമൂഹത്തില്‍ വിദ്യാര്‍ഥികളെ തെറ്റായ വഴിക്ക് നയിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ആൺ-പെണ്‍ വ്യത്യാസമില്ലാതെ പ്രതിഭാശാലികളായ കുട്ടികളുടെ മുന്നേറ്റത്തെ വഴിക്കു ​െവച്ച് തടസ്സപ്പെടുത്തുകയാണ് ലഹരിമാഫിയകളുടെ ലക്ഷ്യം. ചെറിയ ലാഭം ലക്ഷ്യമിട്ടാണ് വിതരണക്കാര്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്നതെങ്കില്‍ അതി​​െൻറ പിന്നിലുള്ളവരുടെ ഉദ്ദേശ്യം മറ്റൊന്നാണ്.

ഇത്തരക്കാരുടെ പിടിയില്‍ വിദ്യാര്‍ഥികള്‍ അകപ്പെട്ടുപോകരുത്. അതിനാല്‍, കുട്ടികള്‍ സാമൂഹിക പ്രതിബദ്ധതയോടെ പെരുമാറണം. മൊബൈല്‍ ഫോണി​​െൻറ ഉപയോഗവും വിദ്യാർഥികളില്‍ വര്‍ധിച്ചുവരുന്നു. പഠനവുമായി ബന്ധപ്പെട്ടും മറ്റ് പല ആവശ്യങ്ങള്‍ക്കും മൊബൈല്‍ ഗുണകരമാണ്. എന്നാല്‍, അതി​​െൻറ ഉള്ളറകളിലെ ചതിക്കുഴികളില്‍ പെട്ടുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsdrug mafiaPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Drug Mafia Pinarayi Vijayan -Kerala News
Next Story