Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരിക്കേസിൽ...

ലഹരിക്കേസിൽ അധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടും

text_fields
bookmark_border
ലഹരിക്കേസിൽ അധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടും
cancel
camera_alt

പ്രതീകാത്മക ചിത്രം

വ​ട​ക​ര: എം.​ഡി.​എം.​എ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​ധ്യാ​പി​ക​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി സ്വ​ത്ത് സ​മ്പാ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ എ​ന്‍.​ഡി.​പി.​എ​സ് നി​യ​മ​പ്ര​കാ​രം ക​ണ്ടു​കെ​ട്ടു​മെ​ന്ന് ക​ണ്ണൂ​ര്‍ ഡി.​ഐ.​ജി കെ. ​കാ​ര്‍ത്തി​ക്ക് പ​റ​ഞ്ഞു. കേ​സ് അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം വ​ട​ക​ര​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​റ​സ്‌​റ്റി​ലാ​യ​വ​രു​ടെ മാ​സ​ശ​മ്പ​ളം ഉ​പ​യോ​ഗി​ച്ച​ല്ലാ​തെ സ്വ​ത്ത് സ​മ്പാ​ദി​ച്ചി​ട്ടു​ണ്ടോ എ​ന്ന​തും ഇ​വ​രു​ടെ ജീ​വി​ത രീ​തി​ക​ളു​മെ​ല്ലാം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​ധ്യാ​പി​ക​മാ​ർ ഉ​ൾ​പ്പെ​ടെ എം.​ഡി.​എം.​എ പ​ണ​മി​ട​പാ​ട് കേ​സി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​നു​മു​ന്നി​ൽ എ​ത്തി​ക്കും. സ​മൂ​ഹ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ ത​ന്നെ ല​ഹ​രി​മ​രു​ന്നി​ന്റെ ഉ​പ​ഭോ​ക്താ​ക​ളും പ്ര​ചാ​ര​ക​രു​മാ​യി മാ​റി​യ​ത് അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് പൊ​ലീ​സ് കാ​ണു​ന്ന​ത്.

കേ​സി​ൽ പേ​രാ​മ്പ്ര ബി.​ആ​ർ.​സി​യി​ലെ അ​ധ്യാ​പി​ക​മാ​രാ​യ മ​രു​തോ​ങ്ക​ര സ്വ​ദേ​ശി കീ​ർ​ത്ത​ന, കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി കാ​വ്യ, ആ​വ​ള കു​ട്ടോ​ത്ത് സ്വ​ദേ​ശി നീ​ഷ്മ, ഓ​ൺ​ലൈ​ൻ ഡ​ലി​വ​റി ബോ​യ് ആ​യി ജോ​ലി​ചെ​യ്യു​ന്ന ഇ​രി​ട്ടി സ്വ​ദേ​ശി ജി​ജി​ൻ കു​ര്യാ​ക്കോ​സ്, വ​ട​ക​ര സ്വ​ദേ​ശി റി​സ്​​വാ​ൻ എ​ന്നി​വ​രാ​ണ് നി​ല​വി​ൽ പി​ടി​യി​ലാ​യ​ത്. കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി​ക​ളാ​ണ് ഇ​വ​ർ. ല​ഹ​രി ഇ​ട​പാ​ടി​ന് പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ച്ഛ​മാ​യ വ​രു​മാ​ന​മു​ള്ള പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ല​ക്ഷ​ങ്ങ​ളു​ടെ ഇ​ട​പാ​ടാ​ണ് ന​ട​ന്ന​ത്. ഒ​രു പ്ര​തി​ത​ന്നെ ആ​റ് മാ​സ​ത്തി​നി​ട​യി​ൽ ഒ​രു കോ​ടി​യി​ൽ​പ​രം രൂ​പ അ​ക്കൗ​ണ്ടി​ലൂ​ടെ വി​നി​മ​യം ന​ട​ത്തി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

കേ​സി​ലു​ൾ​പ്പെ​ട്ട അ​ധ്യാ​പി​ക​മാ​ർ എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ച്ച​താ​യും വി​ൽ​പ​ന ന​ട​ത്തി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മം​ഗ​ലാ​പു​രം, ബം​ഗ​ളു​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​ക​ൾ​ക്ക് ബ​ന്ധ​മു​ണ്ട്. അ​തി​നാ​ൽ കേ​സ് അ​ന്വേ​ഷ​ണം കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്കും നീ​ളും. മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം​ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി മെ​റി​ൻ ജോ​സ​ഫ്, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി.​വൈ.​എ​സ്.​പി ടി. ​ഉ​ത്തം​ദാ​സ്, വ​ട​ക​ര ഡി​വൈ.​എ​സ്.​പി കെ.​കെ. സ​ന​ൽ​കു​മാ​ർ, സി.​ഐ എ.​വി. ദി​നേ​ശ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceDrug CaseAsset Seizedteachers held
News Summary - ലഹരിക്കേസിൽ അധ്യാപികമാരുടെ സ്വത്ത് കണ്ടുകെട്ടും
Next Story