കോഴിക്കോട്: ബംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും കൂടുതൽ തവണ ഫോണിൽ സംസാരിച്ചതിെൻറ വിവരങ്ങൾ പുറത്ത്. മൂന്നുമാസത്തിനിടെ ഇരുവരും 76 തവണയാണ് േഫാണിൽ ബന്ധപ്പെട്ടത്. ജൂണിൽ മാത്രം 58 തവണ സംസാരിച്ചതായാണ് പുറത്തുവന്ന കോൾ വിവരങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ആഗസ്റ്റ് 13ന് എട്ടുമിനിട്ടാണ് ഇരുവരും സംസാരിച്ചത്.
മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയായ അനൂപ് ആഗസ്റ്റ് 21നാണ് ബംഗളൂരുവിൽ അറസ്റ്റിലായത്. ഇതിന് തൊട്ടുമുമ്പ് 19ന് അഞ്ചുതവണയാണ് ബിനീഷിനെ അനൂപ് വിളിച്ചത്.
സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷ് ബംഗളൂരുവിൽ ഒളിവിൽ കഴിയാനെത്തിയതിെൻറ രണ്ടു ദിവസം മുമ്പ് ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിൽ ഫോണിൽ സംസാരിച്ചു. അനൂപിെൻറ കോൾ വിവരങ്ങളിൽ സിനിമ സംവിധായകൻ ഖാലിദ് റഹ്മാെൻറയും ബിനീഷിെൻറ സുഹൃത്ത് അജ്മൽ പാലക്കണ്ടിയുടെയും മൊബൈൽ നമ്പറുകളുണ്ട്.
മയക്കുമരുന്ന് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ മകൻ ബിനീഷ് കോടിയേരിക്കുള്ള പങ്കിനെക്കുറിച്ച് പ്രതിപക്ഷവും ബി.ജെ.പിയും കടുത്ത ആരേപണമുയർത്തിയതിനുപിന്നാലെയാണ് ഫോൺ വിളിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
അനൂപും ബിനീഷും അടുത്ത സുഹൃത്തുക്കളാെണന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചതോടെ അനൂപ് സുഹൃത്താെണന്നും സാമ്പത്തികമായി സഹായിച്ചിരുന്നുവെന്നും മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് അറിയില്ലെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചിരുന്നു.