Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലഹരിക്കേസ്: വിദേശത്തുള്ള പ്രതികളെ പിടികൂടും -ഉത്തരമേഖല ഐ.ജി

text_fields
bookmark_border
ലഹരിക്കേസ്: വിദേശത്തുള്ള പ്രതികളെ പിടികൂടും -ഉത്തരമേഖല ഐ.ജി
cancel

കോ​ഴി​ക്കോ​ട്: ല​ഹ​രി​ക്കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തു​ള്ള​വ​രു​ടെ പ​ട്ടി​ക ത​യ​റാ​ക്കു​ന്ന​താ​യി തൂ​ഫാ​ൻ നോ​ഡ​ൽ ഓ​ഫി​സ​ർ ഉ​ത്ത​ര​മേ​ഖ​ല ഐ.​ജി പു​ട്ട വി​മ​ലാ​ദി​ത്യ. വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​ഫ്ഗാ​നി​സ്ഥാ​ൻ വ​ഴി​യും താ​യ്‌​ല​ൻ​ഡ് വ​ഴി​യു​മെ​ല്ലാം രാ​സ​ല​ഹ​രി കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ആ​രം​ഭി​ച്ച് മൂ​ന്ന് മാ​സം പി​ന്നി​ടു​​മ്പോ​ൾ പ​ദ്ധ​തി​ക്ക് ജ​ന​പ​ങ്കാ​ളി​ത്തം ല​ഭി​ക്കു​ന്നു​ണ്ട്. ഇ​തി​ന​കം 10,100 പേ​രെ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

പി​ടി​കൂ​ടു​ന്ന മ​യ​ക്കു​മ​രു​ന്നി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്. രാ​സ​ല​ഹ​രി​യു​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​ധ്യാ​പ​കി​ക​മാ​രു​ൾ​പ്പെ​ട്ട വ​ട​ക​ര എം.​ഡി.​എം.​എ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കേ​സി​ൽ ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ തി​രി​ച്ച​റി​യു​ന്ന​തി​നും അ​വ​രെ പി​ടി​കൂ​ടു​ന്ന​തി​നു​മാ​യി കോ​ഴി​ക്കോ​ട് റൂ​റ​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug case accused abroad to be nabbed: IG putta vimaladitya
Next Story