Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരിയും പ്രണയക്കെണിയും...

ലഹരിയും പ്രണയക്കെണിയും യാഥാർഥ്യം; വിവാദ പരാമർശത്തിൽ പി.സി ജോർജിനെ പിന്തുണച്ച് സീറോ മലബാർ സഭ

text_fields
bookmark_border
ലഹരിയും പ്രണയക്കെണിയും യാഥാർഥ്യം; വിവാദ പരാമർശത്തിൽ പി.സി ജോർജിനെ പിന്തുണച്ച് സീറോ മലബാർ സഭ
cancel

എറണാകുളം: വിവാദ പരാമർശത്തിൽ ബി.ജെ.പി നേതാവ് പി.സി ജോർജി​നെ പിന്തുണച്ച് സീറോ മലബാർ സഭ. ലഹരിയും പ്രണയക്കെണിയേയും കുറിച്ച് പി.സി ജോർജ് പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനമുണ്ടെന്ന് സീറോ മലബാർ സഭ പത്രക്കുറിപ്പിൽ വ്യക്തമാക്കി. പി.സി ജോർജ് ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണം വേണമെന്നും സഭ ആവശ്യപ്പെട്ടു.

ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ട്. അതിൻമേൽ വിവാദങ്ങൾ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവ മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു.

പ്രണയക്കെണികൾ ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ ലഹരിയിൽ നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ സംസ്ഥാനത്ത് വൻതോതിൽ സ്ഫോടക വസ്‌തു ശേഖരവും ആയുധങ്ങളും കണ്ടെത്തുന്ന സ്ഥിതിയും ആശങ്ക ജനിപ്പിക്കുന്നു. ഇവയ്ക്കുള്ള അന്താരാഷ്ട്രബന്ധങ്ങൾ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു.

മതരാഷ്ട്രവാദികളെ ഒറ്റപ്പെടുത്താനും ജനാധിപത്യത്തിന്റെ അന്തഃസത്ത സംരക്ഷിക്കാനും ജാതിമത ഭേദമന്യേ എല്ലാ പൗരൻമാർക്കും കടമയുണ്ട്. അതിനാൽ തീവ്രവാദ പ്രവർത്തനങ്ങളെ മതത്തിൻ്റെയോ രാഷ്ട്രീയത്തിൻ്റെയോ പേരിൽ ന്യായീകരിക്കാതെ രാഷ്ട്രത്തിൻ്റെ ആഭ്യന്തര സുരക്ഷയെയും പൗരൻമാരുടെ സമാധാനജീവിത്തെയും സംരക്ഷിക്കാനുതകുന്ന നിലപാടുകളാണ് എല്ലാവരും സ്വീകരിക്കേണ്ടത്. പി.സി.ജോർജ് ഉന്നയിച്ച വിഷയങ്ങളിൽ ഇരകളായവരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കിയുള്ള ഉന്നതതല അന്വേഷണം നടത്തണമെന്ന് സീറോ മലബാർ സഭ കുറിപ്പിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC GeorgeSyro Malabar Church
News Summary - Drug addiction and love trap are reality; Syro Malabar Church supports PC George
Next Story