ലഹരിക്കടിമയാണ്; മോചനം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനിൽ
text_fieldsതാനൂർ: ലഹരിയിൽ നിന്നും മോചനം വേണമെന്ന് ആവശ്യപ്പെട്ട് യുവാവ് പൊലീസ് സ്റ്റേഷനിൽ. മലപ്പുറം താനൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം. താൻ ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. തുടർന്ന് താനൂർ സ്റ്റേഷൻ ഡി.വൈ.എസ്.പി പി. പ്രമോദിന്റെ നേതൃത്വത്തിൽ യുവാവിനെ താനൂരിലെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി.
ലഹരി ഉപയോഗം തന്നെ നശിപ്പിച്ചെന്നും കുടുംബത്തില്‍നിന്ന് അകറ്റിയെന്നും യുവാവ് പറഞ്ഞു. ഇതില്‍നിന്ന് മോചനം വേണം, സഹായിക്കണം, എന്നായിരുന്നു യുവാവിന്റെ ആവശ്യം. ലഹരി ഉപയോഗം തുടങ്ങിക്കിട്ടാന്‍ വളരെ എളുപ്പമാണെന്നും എന്നാല്‍ അവസാനിപ്പിക്കാന്‍ ഒരുപാട് നരകിക്കേണ്ടിവരുമെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു.
ലഹരിക്കെതിരെ താനൂർ പൊലീസിന്റെ നേതൃത്വത്തിൽ വലിയ കാമ്പയിനാണ് നടത്തുന്നത്. 50 ദിവസത്തെ കർമ പരിപാടി ഇതിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയിരിക്കുന്നത്.
ലഹരി മോചനത്തിനായി ശ്രമിക്കുന്നവർക്ക് എല്ലാ സഹായവും നൽകുമെന്ന് താനൂർ ഡി.വൈ.എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

