ആ കരുതൽ മാഞ്ഞു; ഡോ. ഷംസുദ്ദീൻ ഇനിയില്ല
text_fieldsഡോ. ഷംസുദ്ദീൻ രോഗികളെ പരിശോധിക്കുന്നു
കൽപറ്റ: രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം മരുന്നിൽ ഒതുങ്ങിനിൽക്കുന്ന കാലത്ത്, അവരുമായി ആത്മബന്ധം സ്ഥാപിച്ച കമ്പളക്കാടിെൻറ ഷംസുദ്ദീൻ ഡോക്ടർ ഇനിയില്ല. 24 വർഷമായി പ്രദേശത്തെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിൽ ആശ്വാസ നാമമാണ് ഡോക്ടർ. മിൻഷ ക്ലിനിക്കിൽ ഒരിക്കലെങ്കിലും വന്നിട്ടുള്ളവർ ആ കരുതലും സ്നേഹ പൂർണമായ പരിചരണവും നിറഞ്ഞ പുഞ്ചിരിയും ഏറ്റുവാങ്ങിയവർ ആകും.
1993ൽ മൈസൂർ ജെ.എസ്.എസ് മെഡിക്കൽ കോളജിൽനിന്നു എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ശേഷം എടക്കര സർവിസ് സഹകരണ ആശുപത്രിയിലാണ് ആദ്യമായി ഡോക്ടറായി ചുമതലയേറ്റത്. 1994ൽ വയനാട്ടിൽ എത്തി. കമ്പളക്കാട് പള്ളിമുക്കിലെ വി.പി. മുഹമ്മദ് കുട്ടിയുടെ സ്ഥലത്ത് മിൻഷ എന്ന പേരിൽ ഒരു ക്ലിനിക് ആരംഭിച്ചു.
തുടർന്ന് 1998ൽ കമ്പളക്കാട് ടൗണിലെ ഇന്നത്തെ കെട്ടിടത്തിലേക്ക് ക്ലിനിക് മാറ്റുകയായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണ ജനങ്ങൾ വസിക്കുന്ന പ്രദേശത്തിെൻറ ആരോഗ്യരംഗത്തേക്ക് കടന്നുവരുമ്പോൾ കാരുണ്യവും കരുതലും മാത്രമായിരുന്ന കൈമുതൽ. അശരണർക്കും പാവപ്പെട്ടവർക്കും സൗജന്യ ചികിത്സ സംവിധാനം ഒരുക്കിയതിലൂടെയാണ് ഡോക്ടർ കമ്പളക്കാട്ടുകാരുടെ മനസ്സിൽ ജനകീയനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

