Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനീന്താനിറങ്ങിയ...

നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

text_fields
bookmark_border
നീന്താനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
cancel
കൊ​ച്ചി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കാ​യ​ലി​ൽ നീ​ന്താ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മാ​നു​വ​ൽ (മ​നു -16) മു​ങ്ങി​മ​രി ​ച്ചു. മ​ര​ട് തോ​മ​സ്പു​രം വേ​വു​കാ​ട്ടി​ൽ വീ​ട്ടി​ൽ മാ​ർ​ട്ടി​െൻറ മ​ക​നാണ്​. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്ക് ഒ​ന് ന​ര​യോ​ടെ വൈ​റ്റി​ല തൈ​ക്കൂ​ടം പാ​ല​ത്തി​ന് കീ​ഴി​ലു​ള്ള ക​ണ്ണാ​ടി​ക്കാ​ട് കാ​യ​ലി​ലാ​ണ്​ അ​പ​ക​ടം. സു​ഹൃ​ ത്തു​ക്ക​ളാ​യ ജോ​യ​ൽ, അ​നോ​ഷ്, ജി​ൽ​സ് എ​ന്നി​വ​രോ​ടൊ​പ്പ​മാ​ണ് മാ​നു​വ​ൽ കു​ളി​ക്കാ​നെ​ത്തി​യ​ത്.

മാ​നു​വ​ലും ജോ​യ​ലു​മാ​ണ് വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​ത്. മ​റ്റു ര​ണ്ടു​പേ​ർ ക​ര​യി​ലി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് മാ​നു​വ​ൽ ഇ​വി​ടെ നീ​ന്താ​നി​റ​ങ്ങു​ന്ന​ത്. സ്വി​മ്മി​ങ് പൂ​ളി​ൽ നീ​ന്തി പ​രി​ച​യ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് മാ​നു​വ​ൽ ഇ​റ​ങ്ങി​യ​തെ​ന്ന് കൂ​ട്ടു​കാ​ർ പ​റ​ഞ്ഞു. വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​ മാ​നു​വ​ൽ ഒ​ഴു​ക്കി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ജോ​യ​ൽ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

സു​ഹൃ​ത്തു​ക്ക​ൾ ബ​ഹ​ളം​വെ​ച്ച​തോ​ടെ സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി പൊ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും അ​റി​യി​ച്ചു. മ​ര​ട് എ​സ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘ​വും ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ സ്​​റ്റേ​ഷ​നി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി. കോ​സ്​​റ്റ​ല്‍ സെ​ക്യൂ​രി​റ്റി പൊ​ലീ​സും ര​ക്ഷാ ബോ​ട്ടു​മാ​യി തി​ര​ച്ചി​ലി​ന്​ എ​ത്തി​. ഫോ​ര്‍ട്ട്​​കൊ​ച്ചി​യി​ല്‍നി​ന്ന്​ മു​ങ്ങ​ല്‍ വി​ദ​ഗ്​​ധ​ര​ട​ങ്ങി​യ ഫ​യ​ര്‍ഫോ​ഴ്‌​സി​​െൻറ സ്‌​കൂ​ബ ടീ​മും സ്ഥ​ല​ത്തെ​ത്തി.

വൈ​കീ​ട്ട്​ 5.15ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചോ​റ്റാ​നി​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്​​വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ് മാ​നു​വ​ൽ.
മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ൽ. മാതാവ്​: റി​നി​. സഹോദരങ്ങൾ: റി​യ,ലി​മ​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drowning death
News Summary - drowning death
Next Story