ബന്ധുവീട്ടിൽ വിരുന്നിനെത്തിയ രണ്ടുപേർ മുങ്ങി മരിച്ചു
text_fieldsചെറുവാടി (കോഴിക്കോട്): ബന്ധുവീട്ടിൽ വിരുന്നെത്തിയയാളും ബന്ധുവായ 12കാരിയും ചാലിയാറിൽ മുങ്ങിമരിച്ചു. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി കണ്ണഞ്ചേരി കെ.സി. മുഹമ്മദലി (42), മലപ്പുറം മോങ്ങം ഒളമതിൽ നെല്ലിക്കുന്നുമ്മൽ അബൂബക്കറിെൻറ മകൾ ഫാത്തിമ റിൻഷ (12) എന്നിവരാണ് മരിച്ചത്. മുഹമ്മദലിയുടെ മകൾ മുഫീദയെ (15) നാട്ടുകാർ രക്ഷപ്പെടുത്തി. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഫീദ അത്യാസന്നനിലയിലാണ്.
വ്യാഴാഴ്ച വൈകീട്ട് 3.30ഒാടെ ചെറുവാടി തറമ്മൽ കുണ്ടുകടവിലാണ് നാടിനെ നടുക്കിയ ദുരന്തം. ചെറുവാടി തറമ്മൽ കുട്ടൂസയുടെ വീട്ടിൽ വിരുന്നെത്തിയ ഇവർ ഉച്ചഭക്ഷണത്തിനുശേഷം പുഴ കാണാൻ കടവിൽ ഇറങ്ങിയതായിരുന്നു. അബദ്ധത്തിൽ വെള്ളത്തിൽവീണ റിൻഷയെ പിടിക്കുന്നതിനിടെ മുഫീദയും പുഴയിൽ വീഴുകയായിരുന്നുവത്രെ. ഇവരെ രക്ഷിക്കാനിറങ്ങിയ മുഹമ്മദലിയും മുങ്ങിപ്പോയി. കൂടെയുണ്ടായിരുന്ന മുഹമ്മദലിയുടെ ഭാര്യയാണ് വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് ബഹളംകേട്ട് ഒാടിക്കൂടിയ നാട്ടുകാർ മൂവരെയും പുറത്തെടുത്ത് ബൈക്കുകളിലും കാറിലുമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദലിയുടെയും ഫാത്തിമ റിൻഷയുടെയും ജീവൻ രക്ഷിക്കാനായില്ല. കടവിൽ കൽപ്പടവുകൾ കഴിഞ്ഞാൽ ആഴമേറിയ ഭാഗമാണ്. മൂന്നുമീറ്റർ വീതിയിൽ കരിങ്കൽപാകിയിട്ടുണ്ടെങ്കിലും തുടർന്ന് ചളിനിറഞ്ഞ നിലയിലാണ്.
കുട്ടൂസയുടെ മകൻ ഇസ്മാഇൗലിെൻറ ഭാര്യാസഹോദരിയുടെ മകളാണ് ഫാത്തിമ റിൻഷ. മുഹമ്മദലി, ഇസ്മാഇൗലിെൻറ ഭാര്യയുടെ മാതൃസഹോദരെൻറ മരുമകനുമാണ്.മുഹമ്മദലിയും കുടുംബവും ഫാഹിദയുടെ തോട്ടുമുക്കത്തെ വീട്ടിലെത്തിയശേഷം അവരെയും കൂട്ടി രാവിലെ 11ഒാടെ ചെറുവാടിയിലെത്തിയതായിരുന്നു. മുഹമ്മദലി കൊണ്ടോട്ടി റിലീഫ് ആശുപത്രിയിെല അറ്റൻഡറാണ്. ഖദീജയാണ് ഭാര്യ. ചികിത്സയിലുള്ള മുഫീദയെ കൂടാതെ മുബശ്ശിറ, അനസ് എന്നീ മക്കളുണ്ട്. സൽമത്താണ് ഫാത്തിമ റിൻഷയുടെ മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
