You are here

ക്ഷേത്ര കുളത്തിൽ കാൽവഴുതിവീണ് വിദ്യാർത്ഥി മുങ്ങി മരിച്ചു

10:23 AM
08/05/2019

വേലൂർ: മുഖം കഴുകുന്നതിനിടെ ക്ഷേത്ര കുളത്തിൽ കാൽവഴുതിവീണ് വിദ്യാർഥി മുങ്ങി മരിച്ചു. പ്ലസ് ടു വിദ്യാർത്ഥിയായ തൃശൂർ തിരൂർ തൈക്കാട്ടിൽ വിൻസ​​െൻറിന്റെ മകൻ സാൽവിയോ (17) ആണ് മരിച്ചത്. 

ബുധനാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. വേലൂർ അയ്യപ്പൻകാവ് ക്ഷേത്രക്കുളത്തിലാണ് സാൽവിയോ മുങ്ങി മരിച്ചത്.

വേലൂരിൽ പള്ളി പെരുന്നാളാഘോഷത്തിന് സുഹൃത്തിൻെറ വീട്ടിൽ എത്തിയതായിരുന്നു സാൽവിയോ. സുഹൃത്തുക്കൾക്കൊപ്പം മുഖം കഴുകുവാനായി എത്തിയ സാൽവിയോ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു. എരുമപ്പെട്ടി പോലീസ് മേൽനടപടി സ്വീകരിച്ചു.

 

 

 

Loading...
COMMENTS