Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാലക്കുടിപ്പുഴയിൽ...

ചാലക്കുടിപ്പുഴയിൽ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

text_fields
bookmark_border
ചാലക്കുടിപ്പുഴയിൽ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
cancel
camera_alt???????????, ????????
ചാ​ല​ക്കു​ടി: കാ​ടു​കു​റ്റി​യി​ല്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലി​റ​ങ്ങി​യ ര​ണ്ട് വി​ദ്യാ​ര്‍ഥി​ക​ള്‍ മു​ങ്ങി മ​രി​ച്ചു. കാ​ടു​കു​റ്റി പാ​നി​കു​ളം ആ​ൻ​റു​വി​​െൻറ മ​ക​ന്‍ ആ​ഗ്​​ന​ല്‍ (13), കാ​ടു​കു​റ്റി ചി​റ​മേ​ല്‍ ഷൈ​മോ ​​െൻറ മ​ക​ന്‍ മി​നോ​ഷ്​ (13) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ട്ട​ക്ക​ട​വ് ഭാ​ഗ​ത്ത് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ ​യി​രു​ന്നു അ​പ​ക​ടം.

അ​ന്ന​നാ​ട് യൂ​നി​യ​ന്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​ക​ളാ​ണ്. പ​ത്താം ക്ലാ​സ് മോ​ഡ​ല്‍ പ​രീ​ക്ഷ​യാ​യ​തി​നാ​ല്‍ ചൊ​വ്വാ​ഴ്ച എ​ട്ടാം ക്ലാ​സു​കാ​ര്‍ക്ക് അ​വ​ധി​യാ​യി​രു​ന്നു. ആ​ഗ്​​ന​ലും മി​നോ​ഷും മ​റ്റൊ​രു സ​ഹ​പാ​ഠി​യും ചേ​ര്‍ന്ന് ക​ളി​ക്കാ​ന്‍ കോ​ട്ട​ക്ക​ട​വ് ഭാ​ഗ​ത്ത് പു​ഴ​യോ​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ശ​രി​യാ​യി നീ​ന്ത​ല്‍ വ​ശ​മി​ല്ലെ​ങ്കി​ലും ഇ​രു​വ​രും പു​ഴ​യി​ലി​റ​ങ്ങി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹ​പാ​ഠി പു​ഴ​യോ​ര​ത്ത് ത​ന്നെ ഇ​രു​ന്നു.

പാ​റ​ക്കെ​ട്ടി​ന് സ​മീ​പം വെ​ള്ള​ത്തി​ല്‍ ഇ​രു​വ​രെ​യും കാ​ണാ​താ​യ​തോ​ടെ സ​ഹ​പാ​ഠി നാ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ക​ര്‍ എ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. പി​ന്നീ​ട് പാ​റ​ക്കെ​ട്ടു​ക​ള്‍ക്കി​ട​യി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഉ​ട​ന്‍ ചാ​ല​ക്കു​ടി സ​െൻറ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

മി​നോ​ഷി​​െൻറ മാ​താ​വ്​: ദി​വ്യ. സ​ഹോ​ദ​രി: ഡൊ​മി​നി​ഷ. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മൂ​ന്നി​ന്​ കാ​ടു​കു​റ്റി ഉ​ണ്ണി​മി​ശി​ഹ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍. ആ​ഗ്​​ന​ലി​​െൻറ മാ​താ​വ്​: സി​നി. സ​ഹോ​ദ​രി: ഏ​യ്ഞ്ച​ല്‍ മ​റി​യ. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് അ​ന്ന​നാ​ട് സ​െൻറ് സെ​ബാ​സ്​​റ്റ്യ​ന്‍ പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDrowning death
News Summary - drowning death -kerala news
Next Story