പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
text_fieldsവടകര: കുറ്റ്യാടി പുഴയുടെ ഭാഗമായ പുത്തന്‍ നട ചീര്‍പ്പിനു സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതുപ്പണം പാലയാട് നട വെളുത്തമല റോഡില്‍ കുന്താപുറത്ത് ദാസെൻറ മകന് അഭിനവ് (17) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെ അയൽവാസികളായ രണ്ടു സുഹൃത്തുക്കളോടൊപ്പമാണ് കുളിക്കാനിറങ്ങിയത്.
ഒഴുക്കില്‍ പെട്ട അഭിനവിനെ നാട്ടുകാരും വടകര ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് വടകര സഹകരണ ആശുപത്രിയിലെത്തിെച്ചങ്കിലും വൈകീട്ട് 6.30 ഓടെ മരിച്ചു. വടകര ശ്രീ സാഗര്‍ കോളജില്‍ നിന്നും പ്ലസ് ടു കഴിഞ്ഞ അഭിനവ് ഡിഗ്രി കോഴ്സിന് അപേക്ഷ നല്കി കാത്തിരിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സരോജയാണ് മാതാവ്. സഹോദരങ്ങള്‍: അനഘ, അനുശ്രീ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
