You are here

ഒഴുക്കിൽപ്പെട്ടു കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

20:59 PM
02/09/2019

ചെങ്ങന്നൂർ: പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം  മൂന്നു ദിവസങ്ങൾക്കു ശേഷം കണ്ടെത്തി. മുളക്കുഴ പിരളശ്ശേരി നികരുംപുറം കാഞ്ഞിരംപറമ്പിൽ അന്ത്രയോസ് മോശ മകൻ ബിബിൻ ബാബു (23) വിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നു ദിവസമായി ഫയർഫോഴ്സും കൊച്ചിയിൽ നിന്നെത്തിയ നാവിക സേനയുടെ മുങ്ങൽ വിദഗ്ധരും നാട്ടുകാരും പമ്പയാറ്റിൽ തിരച്ചിൽ നടത്തിവരികയായിരുന്നു.

പാണ്ടനാട് മിത്ര മഠം പാലത്തിനു പടിഞ്ഞാറ് ശ്രീ വിവേകാനന്ദാഹയർ സെക്കൻഡറി സ്കൂളിനു താഴെയാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

ചെങ്ങന്നൂർ ഇടനാട് പാലത്തിനു സമീപം പമ്പയാറ്റിൽ ശനിയാഴ്ച രാവില 10.30 ഓടെയാണ് ഒഴുക്കിൽപ്പെട്ടത്. ഇയാൾ പാലത്തിന്‍റെ കൈവരിയിൽ കയറി ഇരുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ആറു കിലോമീറ്ററോളം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോലീസ് നടപടികൾക്കു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു.

യുവാവ് ഐ.ടി.ഐ പഠനം പൂർത്തിയാക്കിയിരുന്നു. മാതാവ്: ഗീത. സഹോദരൻ: എബിൻ.

Loading...
COMMENTS