Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടി ഒഴിവാക്കിയത് സി.പി.എമ്മിനോട് ചെയ്ത സൗജന്യമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

തൊടുപുഴ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ പതാക ഒഴിവാക്കിയത് സി.പി.എമ്മിനോട് ചെയ്ത സൗജന്യമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. തൊടുപുഴ ഗാന്ധി സ്ക്വയറിൽ യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട്ടിൽ കോൺഗ്രസിന്‍റെ കൊടിക്കൊപ്പം ലീഗിന്‍റെ കൊടി കൂട്ടിക്കെട്ടിയില്ല എന്ന് നോക്കി മുഖ്യമന്ത്രി പിണറായി വിജയൻ വിഷമിക്കേണ്ട കാര്യമില്ല. വയനാട് കടന്ന് തൊട്ടപ്പുറത്ത് ഗുഡല്ലൂരെത്തുമ്പോൾ കോൺഗ്രസിന്‍റെയും ലീഗിന്‍റെയും കൊടിക്കൊപ്പം കൂട്ടിക്കെട്ടിയ സി.പി.എമ്മിന്‍റെയും കൊടി കാണാം. അതുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ റോഡ്ഷോയിൽ കൊടി ഉയർത്താതിരുന്നതെന്നും അത് സി.പി.എമ്മിനോട് കാണിച്ച സൗജന്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാജ്യത്തിന്‍റെ പല ഭാഗത്തും സി.പി.എമ്മിന് ഒറ്റക്ക് കൊടിയുയർത്താൻ കഴിയാത്ത അവസ്ഥയാണ്. ബംഗാളിലും തമിഴ്നാട്ടിലും കോൺഗ്രസിന്‍റെ കൊടിയോടൊപ്പമേ സി.പി.എമ്മിനും കൊടിയുയർത്താൻ കഴിയൂ. അതുകൊണ്ട് കൊടിയുടെ രാഷ്ട്രീയം പറഞ്ഞ് ആളുകളെ ഭിന്നിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കേണ്ടെന്നും കൊടി കൂട്ടിക്കെട്ടിയാലും ഇല്ലെങ്കിലും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Dropping the flag is a free gift to CPM - P.K. Kunhalikutty
Next Story