Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡോ. അബ്ദുല്ല ബാസിലിനെതിരായ കേസ് പിൻവലിക്കണം: രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

text_fields
bookmark_border
ഒപ്പുശേഖരണം നടത്തി
ഡോ. അബ്ദുല്ല ബാസിലിനെതിരായ കേസ് പിൻവലിക്കണം: രാഷ്ട്രീയ-സാംസ്‌കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന
cancel

കോഴിക്കോട്: അപർണ കുറുപ്പിന്റെ വംശീയ പരാമർശത്തിനെതിരെ പ്രതികരിച്ച ഡോ. അബ്ദുല്ല ബാസിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് നടപടി കടുത്ത അനീതിയാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ ആവശ്യപ്പെട്ടു. കുറ്റകൃത്യം ചെയ്തയാളെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാണിച്ച വ്യക്തിക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന പോലീസ് നടപടി ഭീതിജനകമാണെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ അപർണ കുറുപ്പ് നടത്തിയ പരാമർശം മുസ്‌ലിം സമൂഹത്തിന് നേരെ വെറുപ്പ് പ്രചരിപ്പിക്കുന്നതും തികഞ്ഞ വംശീയത നിറഞ്ഞതുമായിരുന്നു. ഇതിനെതിരെ വിവിധ സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർ പരാതി നൽകിയിട്ടും പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല. എന്നാൽ, ഈ അപകടകരമായ പ്രസ്താവനയെ തുറന്നുകാട്ടി സംസാരിച്ച അബ്ദുല്ല ബാസിലിനെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്.

മുസ്‌ലിംകളെക്കുറിച്ച് ആർക്കും എന്തും പറയാമെന്ന അവസ്ഥയും, എന്നാൽ മുസ്‌ലിംകളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കുന്നത് പോലും കുറ്റകൃത്യമായി മാറുന്ന സാഹചര്യവും ആശങ്കയണിക്കുന്നതാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഈ നീതികേടിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡോ. അബ്ദുല്ല ബാസിലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും ഒപ്പുവെച്ചവർ അറിയിച്ചു.

പി. കെ നവാസ് എം.എൽ.എ, ശിഹാബ് പൂക്കോട്ടൂർ, അഡ്വ. അബ്ദുൽ വാഹിദ്, ഡോ. ജിന്റോ ജോൺ, റിജിൽ മാക്കുറ്റി, ഇലവുപാലം ശംസുദ്ദീൻ മന്നാനി, സുദേഷ് എം. രഘു, ജിഷ എം, റസാഖ് പാലേരി, ഹമീദ് വാണിയമ്പലം, മൂവാറ്റുപുഴ അഷ്റഫ് മൗലവി, ജോളി ചിറയത്ത്, ലാലി പി എം, ബാബുരാജ് ഭഗവതി, പി ഐ നൗഷാദ്, കെ.കെ. ബാബുരാജ്, നഈം ഗഫൂർ, മിസ്ഹബ് ഷിബിൽ, കെ.എം. കബീർ, വസീം ആർ.എസ്, റഷീദ് അടുവാട്ടിൽ, സിദ്ദീഖ് സി.എസ്, അബ്ദുൽ കരീം കെ.എസ്, തശ്കീർ അഹ്‌മദ്, മുഹമ്മദ് മുഹമൂദ്, മുഹമ്മദ് റഈസ് കെ.കെ, സുനീർ പി.സി, എം.കെ. അൻസാർ, നസീബ് കെ.എം, ഡോ. നിസാമുദ്ദീൻ എം.പി, മുഹമ്മദ് ഇഖ്ബാൽ, റഫീഖ് അബ്ദുള്ള, ഷെരീഫ് പൊന്നാനി, മുനവ്വർ കാവുങ്ങൽ, അസ്‌ലം മണ്ണാർക്കാട്, മുഹമ്മദ് നിയാസ് ചേർപ്പുളശ്ശേരി, അഖിൽ കുന്നേൽ, ജിത്തു ജി, യൂനുസ് എൻ എം, ബാസിത് മണക്കടവൻ, കബീർ കട്ട്‌ലാട്ട്, അരുൺ കൊടുങ്ങല്ലൂർ, മുഹമ്മദ് ശമീം, ജിഹാദ് എം, ഹനീൻ ഫൈസൽ, റഫീക്ക് പതിയൻസ്, നിക്സൻ പി. ഗോപാൽ, എ.കെ. ഷിബുരാജ്, ഷാനു പി.എം, മുഷ്താഖ് ഫസൽ, ഷെബിൻ മുഹമ്മദ്, സിക്കന്തർ സുലൈമാൻ, ജിഫാസ് ജമാൽ, തൗഫീഖ് മമ്പാട്, ഷിഫാന, ജബീന ഇർഷാദ്, അബ്ദുസ്സലാം മച്ചിഞ്ചേരി, അയ്യൂബ് തിരൂർ, ഡോ. ഷെരീഫ് പൊവ്വൽ, സഫറുല്ലാഹ് സി.എൽ, ഉമർ മുഖ്താർ, ഇഖ്ബാൽ എറമ്പത്ത്, ലബീബ മംഗലശ്ശേരി, മുഹമ്മദ് ഷാമിൽ, പി.കെ. നിയാസ്, നുജൂമുദ്ദീൻ തോന്നയ്ക്കൽ, അബൂബക്കർ ഇ.എ, ശംസുദ്ദീൻ കെ.എസ്, അജ്മൽ പാറനാനി, പ്രതീഷ് ബി, മുനീബ് ഹനീഫ സി, അഡ്വ. ജലീൽ വാലി, എം.നൗഷാദ്, ഷഫീക്ക് ഉളിയിൽ, മർയം സിദ്ദീഖ, ഷെഹിൻ വി അന്ത്രു, മുഹമ്മദ് റഫീഖ്, വി പി എ ഷാക്കിർ, മുജീബുല്ല കൈന്താർ, ആഖിൽ മുഹമ്മദ്, അഫ്താബ് ഇല്ലത്ത്, അനീസ് സി.പി, മഖ്ബൂൽ, സുഹൈൽ കെ.കെ, ശിഹാബുദ്ദീൻ അൽ അൻസാരി, എ.എ. അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്റഫ് പി, റഷീദ് ഏലംകുളം, മുഹമ്മദ് മുസ്തഫ കെ.പി, ഫാത്തിമത് സുഹറ സി.എസ്, അലി കെ.എ, അഫ്സൽ കെ.എം, മുഹമ്മദ് അലി എടയാർ, ഷമീർ കെ.എസ്, മുഹമ്മദ് എം.എം, അഡ്വ. എ.ഇ. അലിയാർ, റെന്വർ പി, അംബിക, ഷഹീർ മുഹമ്മദ് ആർ, ഹാഷിം മാട്ടൂൽ, ഇസ്ഹാഖ് ചൂരി, ഷാഹു അംബാലത്ത്, ആബിദ് അടിവാരം, സനൂബ് കെ.എ, ഹബീബ് എടപ്പലം, ആദം അയ്യൂബ്, മുഹമ്മദ് അസ്ലം വി.എച്ച്, അനീസ് കെ.എസ്, ഡോ. സുഫ്‌യാൻ അബ്ദുസ്സത്താർ, ഉവൈസ് പി.എം, അബ്ദുൽ മജീദ് നദ്‌വി, ഡോ. സുദീപ് മുഹമ്മദ്, ശ്രീരാഗ് പാറയിൽ, പ്രൊഫ. ടി.ബി. വിജയകുമാർ, ബഷീർ മിസ്അബ്, അഡ്വ. അനൂപ് വി.ആർ, കണ്ണൻ കാർത്തികേയൻ, ഇല്ല്യാസ് മംഗലത്ത്, കെ അബൂബക്കർ, ജാഫർ സിദ്ധീഖ്, റുബാഇഷ്, കെ.പി. പ്രസന്നൻ, ശാഫി ചെങ്ങര, മുഹമ്മദ് മൻസൂർ കൊടുങ്ങല്ലൂർ, മുഹമ്മദ്‌ ഹാഫിസ്, ഡോ. ആദർശ എ.കെ, യൂനുസ് എ.എച്, മുഹമ്മദ് സബാഹ്, ഡോ. മൈത്രി പ്രസാദ് ഏലിയാമ്മ, അൻസൽ ഫാത്തിമ കാദർ, ആഷിഫ് അസീസ്, സജീർ പി.സി, നവാസ് ജാനെ, മർസൂഖ് കെ, എ.എം. നദ് വി, മുഹമ്മദ്‌ നിജ ചിറയിൻകീഴ് എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drop Cases Against Dr. Abdullah Basil: Joint Statement by Political and Cultural Figures
Next Story