‘അനുഭവത്തിെൻറ ചൂടിൽ അങ്ങയെ ഒാർമിപ്പിക്കെട്ട; പിന്നീട് കണക്കുകൊടുക്കേണ്ടിവരും’
text_fieldsതിരുവനന്തപുരം: ചികിത്സക്ക് അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് അന്തരിച്ച മുൻ സ്പീക്കർ ജി. കാർത്തികേയെൻറ ഭാര്യ എം.ടി. സുലേഖയുടെ ഹൃദയഹാരിയായ ഫേസ്ബുക്ക് പോസ്റ്റ്. അർബുദചികിത്സക്ക് അമേരിക്കയിലെ മയോ ക്ലിനിക്കിൽ പോയ കാർത്തികേയനൊപ്പം ഭാര്യ സുലേഖയുമുണ്ടായിരുന്നു. തിരിെച്ചത്തിയപ്പോൾ കാർത്തികേയനുണ്ടായ അസുഖകരമായ അനുഭവമാണ് പിണറായിയെ സുലേഖ ഒാർമിപ്പിച്ചത്.
‘‘പത്തുകൊല്ലം കൂടിയെങ്കിലും സുഖമായി ജീവിക്കാനാകും എന്ന വിശ്വാസത്തെ പിടിച്ചുകുലുക്കി രോഗപീഡ പിടിമുറുക്കിയപ്പോൾ, ഉമ്മൻ ചാണ്ടി സാറും രമേശും മറ്റും നിർബന്ധിച്ചപ്പോഴാണ് മയോ ക്ലിനിക്കിലേക്ക് പോയത്. രക്ഷിക്കാനാവില്ലെന്ന് ഡോക്ടർ ഭംഗ്യന്തരേണ പറഞ്ഞപ്പോഴും ജി.കെ ആത്മവിശ്വാസത്തിലായിരുന്നു’’. തിരികെ എത്തിയപ്പോൾ കാത്തിരുന്നത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ലെന്ന് സുലേഖ പറയുന്നു. വിവരാവകാശനിയമം വഴി അമേരിക്കൻ യാത്രയുമായി ബന്ധപ്പെട്ട ഒരു പിടി ചോദ്യങ്ങളാണ് കാര്ത്തികേയെൻറ മുന്നിലെത്തിയത്.
സ്പീക്കർ ചികിത്സക്കുപോയപ്പോൾ ആരൊക്കെ കൂടെ പോയി, എത്ര ദിവസം ചികിത്സ നടത്തി, ഏതൊക്കെ ആശുപത്രികളിൽ പോയി, ഏതു ഡോക്ടറാണ് വിദേശ ചികിത്സ വേണമെന്ന് പറഞ്ഞത്, ഏതൊക്കെ രാജ്യങ്ങൾ സന്ദർശിച്ചു, ഈ ചികിത്സക്ക് ഇവിടെ ആശുപത്രികളില്ലേ, സ്പീക്കർക്ക് വിദേശ ചികിത്സ ആവശ്യമാണെന്ന് പറയാൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ മെഡിസിൻ ഡിപ്പാർട്മെൻറ് തലവന് അധികാരമുണ്ടോ?... എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ. തിരുവനന്തപുരം ജില്ലയിലെ പരിസ്ഥിതിവാദിയായിരുന്നു വിവരാവകാശനിയമപ്രകാരം ചോദ്യങ്ങൾ ഉന്നയിച്ചത്.
‘‘അനുഭവത്തിെൻറ ചൂടിൽ ഞാൻ അങ്ങയെ ഓർമിപ്പിക്കുന്നു....യാത്രയെയും ചികിത്സയെയും സംബന്ധിക്കുന്ന ചോദ്യങ്ങളും തയാറാക്കി അങ്ങയുടെ വരവും കാത്തിരിക്കുന്ന, സമൂഹത്തോട് പ്രതിബദ്ധതയുള്ള ദേശഭക്തർ ഇവിടെ ഉണ്ട്....മയോക്ലിനിക്കിലേക്ക് കയറും വഴി കുടിക്കുന്ന വെള്ളത്തിെൻറ കുപ്പിയുടെ കണക്കുവരെ എഴുതി സൂക്ഷിക്കുക...പിന്നീട് കണക്കുകൊടുക്കേണ്ടി വരും...’’; ആരോഗ്യത്തോടെയും സന്തോഷത്തോടെയും തിരികെവരാൻ ഹൃദയപൂർവം ആശംസിച്ചാണ് കുറിപ്പ് നിർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
