Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡോ.എം എസ് മൗലവി നിര്യാതനായി
text_fieldsbookmark_border
കടയ്ക്കൽ: അറബി ഭാഷാ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.എം .എസ് മൗലവി നിര്യാതനായി. വെള്ളിയാഴ്ച പുലർച്ചെ നാലുമണിയോടെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
സംസ്ഥാന അറബിക് സ്പെഷൽ ഓഫീസർ, കേരള അറബിക് മുൻഷിസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രഗല്ഭനായ അധ്യാപകൻ, സാംസ്കാരിക നായകൻ, ഖുർആൻ പ്രചാരകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.
മയ്യത്ത് കടയ്ക്കൽ വസതിയിൽ. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മുതയിൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കം.
Next Story

