Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ന് മുതൽ പൊലീസ്​...

ഇന്ന് മുതൽ പൊലീസ്​ സുരക്ഷയിൽ ഡ്രൈവിങ്​ ടെസ്റ്റ്​

text_fields
bookmark_border
driving test
cancel

തി​രു​വ​ന​ന്ത​പു​രം: ​എ​തി​ർ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ഡ്രൈ​വി​ങ്​ ടെ​സ്റ്റ് പ​രി​ഷ്കാ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ഗ​താ​ഗ​ത​വ​കു​പ്പ്​ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ പൊ​ലീ​സ്​ സു​ര​ക്ഷ​യി​ൽ ടെ​സ്റ്റ്​ ന​ട​ത്തും. പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലെ ഭൂ​മി​യി​ലോ സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ന്ന സ്വ​കാ​ര്യ ഭൂ​മി​യി​ലോ ടെസ്റ്റ് ഗ്രൗ​ണ്ടു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ ആ​ർ.​ടി.​ഒ​മാ​ർ​ക്ക് മ​ന്ത്രി ഗ​ണേ​ഷ്​ കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി.

അ​പേ​ക്ഷ​ക​ർ​ക്ക് സ്വ​ന്തം വാ​ഹ​ന​ങ്ങ​ളി​ലെ​ത്താം. ടെ​സ്റ്റി​നു​ള്ള വാ​ഹ​നം ല​ഭ്യ​മാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ അ​വ വാ​ട​ക​ക്കെ​ടു​ത്ത് മു​ട​ക്കം കൂ​ടാ​തെ ന​ട​ത്തും. സ്ലോ​ട്ട് ല​ഭി​ച്ച ​അ​പേ​ക്ഷ​ക​ർ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ടെ​സ്റ്റി​ന് ഹാ​ജ​രാ​ക​ണം. അ​പേ​ക്ഷ​ക​രെ ഗ്രൗ​ണ്ടു​ക​ളി​ൽ ത​ട​സ്സ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. ബാ​ഹ്യ​ശ​ക്തി​ക​ളു​മാ​യി ചേ​ർ​ന്ന് നി​സ്സാ​ര കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ടെ​സ്റ്റി​​ന്​ എ​ത്തു​ന്ന​വ​രെ മ​ട​ക്കി അ​യ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ന്ത്രി നി​ർ​​ദേ​ശം ന​ൽ​കി.

ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സ​മ​രം പൊ​തു​ജ​ന​താ​ൽ​പ​ര്യ​ത്തി​നും കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും എ​തി​രാ​ണെ​ന്ന്​ ഗ​താ​ഗ​ത​ മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ഡ്രൈ​വി​ങ്​ ടെ​സ്റ്റി​ന് സ്ലോ​ട്ട് ല​ഭി​ച്ച​വ​ർ അ​ത​ത് ദി​വ​സം ഹാ​ജ​രാ​കാ​ൻ പ്ര​ത്യേ​ക ശ്ര​ദ്ധ​യും താ​ൽ​പ​ര്യ​വും പു​ല​ർ​ത്ത​ണം. ബോ​ധ​പൂ​ർ​വം മാ​റി​നി​ന്നാ​ൽ അ​ടു​ത്ത ടെ​സ്റ്റി​ന് അ​ർ​ഹ​ത ല​ഭി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​യേ​ക്കും. ഓ​രോ ദി​വ​സ​വും അ​നു​വ​ദി​ക്ക​പ്പെ​ട്ട സ്ലോ​ട്ടു​ക​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​ർ വ​രാ​തി​രു​ന്നാ​ൽ പ​ക​രം തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ സ്ലോ​ട്ടി​ൽ​നി​ന്ന് സ​ന്ന​ദ്ധ​ത അ​റി​യി​ക്കു​ന്ന നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വെ​യി​റ്റി​ങ്​ ലി​സ്റ്റ് ത​യാ​റാ​ക്കി ടെ​സ്റ്റ് ന​ട​ത്താൻ​നി​​ർ​​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സ​മ​രം ശ​ക്ത​മാ​ക്കും -സംയുക്ത സമിതി

തി​രു​വ​ന​ന്ത​പു​രം: സ​മ​രം ശ​ക്ത​മാ​ക്കാ​ൻ ഡ്രൈ​വി​ങ്​ സ്​​കൂ​ൾ ഉ​ട​മ​ക​ളു​ടെ സം​യു​ക്ത സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചു. എ​ട്ട്​ ദി​വ​സ​മാ​യി​ ടെ​സ്​​റ്റ്​ ബ​ഹി​ഷ്ക​രി​ച്ച്​ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി തി​ങ്ക​ളാ​ഴ്ച സെ​ക്ര​ട്ടേ​റി​യ​റ്റ്​​ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Driving testTransportation departmentKerala News
News Summary - Driving tests starts from today
Next Story