Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവിങ്​ ടെസ്​റ്റ്​:...

ഡ്രൈവിങ്​ ടെസ്​റ്റ്​: പുതിയ  സംവിധാനം നടപ്പാക്കുന്നത്  മേയ് 22 വരെ നീട്ടി 

text_fields
bookmark_border
ഡ്രൈവിങ്​ ടെസ്​റ്റ്​: പുതിയ  സംവിധാനം നടപ്പാക്കുന്നത്  മേയ് 22 വരെ നീട്ടി 
cancel

കു​റ്റി​പ്പു​റം: ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​ൽ പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത് മേ​യ് 22 വ​രെ നീ​ട്ടി​വെ​ച്ചു. സ​ര്‍ക്കാ​ര്‍ നി​ര്‍ദേ​ശ​ത്തെ​തു​ട​ര്‍ന്നാ​ണ്​ പു​തി​യ രീ​തി​യി​ൽ ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​ത് നീ​ട്ടി​വെ​ച്ച​തെ​ന്ന് ട്രാ​ന്‍സ്പോ​ര്‍ട്ട് ക​മീ​ഷ​ണ​ര്‍ അ​ന​ന്ത​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. പു​തി​യ രീ​തി​യി​ല്‍ ടെ​സ്​​റ്റ്​ ന​ട​ത്താ​ന്‍ മ​തി​യാ​യ സം​വി​ധാ​ന​മി​ല്ലെ​ന്ന ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ളു​ടെ പ​രാ​തി​യെ​തു​ട​ര്‍ന്ന് ഹൈ​കോ​ട​തി പു​തി​യ രീ​തി ന​ട​പ്പാ​ക്കു​ന്ന​ത് മേ​യ് 15 വ​രെ ത​ട​ഞ്ഞി​രു​ന്നു. ഈ ​കാ​ലാ​വ​ധി തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ പു​തി​യ രീ​തി ന​ട​പ്പാ​ക്കു​ന്ന​ത് നീ​ട്ടി​വെ​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യ​ത്. ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് നി​ര്‍ദേ​ശം. തീ​രു​മാ​നം തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​കും. റി​വേ​ഴ്സ് പാ​ര്‍ക്കി​ങ്, ഗ്രേ​ഡി​യ​ൻ​റ്​ ടെ​സ്​​റ്റ്​ എ​ന്നി​വ​യ​ട​ക്ക​മു​ള്ള ടെ​സ്​​റ്റ്​ സം​വി​ധാ​ന​മാ​ണ് പു​തി​യ ടെ​സ്​​റ്റി​ലു​ള്ള​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:driving test
News Summary - driving test
Next Story