Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവിങ് സ്‌കൂള്‍...

ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

text_fields
bookmark_border
kerala police
cancel

ചെ​റു​പു​ഴ: ഡ്രൈ​വി​ങ് സ്‌​കൂ​ളി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ജീ​വ​ന​ക്കാ​രി​യെ കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ചു. ചെ​റു​പു​ഴ അ​മ്പ​ലം റോ​ഡി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മേ​രി​മാ​താ ഡ്രൈ​വി​ങ് സ്‌​കൂ​ളി​ലെ ജീ​വ​ന​ക്കാ​രി ചെ​റു​പു​ഴ ബാ​ല​വാ​ടി റോ​ഡി​ലെ സി.​കെ. സി​ന്ധു​വാ​ണ് (39) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച 1.40 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

യു​വ​തി​യു​ടെ ത​ല​ക്കും പു​റ​ത്തും മൂ​ര്‍ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്പി​ച്ച​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ട ആ​ക്ര​മി​യെ പൊ​ലീ​സ് പി​ന്തു​ട​ര്‍ന്നു പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​യും ഇ​പ്പോ​ള്‍ ക​ര്‍ണാ​ട​ക​ത്തി​ല്‍ ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യു​മാ​യ രാ​ജ​ന്‍ യേ​ശു​ദാ​സി​നെ​യാ​ണ് (46) ചെ​റു​പു​ഴ പാ​ണ്ടി​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. യു​വ​തി​യെ ആ​ക്ര​മി​ച്ച​ശേ​ഷം പു​റ​ത്തി​റ​ങ്ങി ഓ​ടി​യ ആ​ക്ര​മി​യെ സ​മീ​പ​ത്തെ ക​ട​ക​ളി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ പി​ന്തു​ട​ര്‍ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

തു​ട​ര്‍ന്ന് വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ചെ​റു​പു​ഴ എ​സ്.​ഐ എം.​പി. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ പാ​ണ്ടി​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന് ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ യു​വ​തി​യെ ചെ​റു​പു​ഴ സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​തി​യെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbingcrime news
News Summary - Vigilance investigation plea adjourned for judgment
Next Story