യു.പിയിൽ മരിച്ചവർക്കും ഡ്രൈവിങ് ലൈസൻസ്
text_fieldsലക്നോ: യു.പിയിൽ മരിച്ചവർക്കും ഡ്രൈവിങ് ലൈസൻസ്. മരിച്ച രണ്ട് വ്യക്തികൾക്കാണ് യു.പിയിൽ ഡ്രൈവിങ് ലൈസൻസ് . സംഭവവുമായി ബന്ധപ്പെട്ട ഒരു ക്ലർക്കിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ജെയ്സഗാപുര സ്വദേശിയായ ചേത്രം ജാഡോ പേരിലാണ് ലേണിങ് ലൈസൻസ് നൽകിയിരിക്കുന്നത്. 2018 മാർച്ച് 22നാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. എന്നാൽ 2017ലെ വാഹനാപകടത്തിൽ ഇയാൾ മരിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2017 നവംബർ 26ന് മരിച്ച മാസാനി സ്വദേശിയായ വിരേന്ദ്ര മോഹല്ലക്ക് ഇൗ വർഷം ഏപ്രിൽ 19നാണ് ലൈസൻസ് അനുവദിച്ചിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ക്ലർക്കിന് കാരണംകാണിക്കൽ നോട്ടീസ് അയച്ചുവെന്ന് ജോയിൻറ് ആർ.ടി.ഒ പറഞ്ഞു. ഇദ്ദേഹത്തിെൻറ മറുപടിയിൽ തൃപ്തിയില്ലാത്തത് കൊണ്ടാണ് സ്സ്പെൻഡ് ചെയ്തതെന്നും ജോയിൻറ് ആർ.ടി.ഒ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
