ൈഡ്രവിങ് പരീക്ഷ: ചോദ്യങ്ങളിലും ഉത്തരങ്ങളിലും അബദ്ധങ്ങളേറെ
text_fieldsകുറ്റിപ്പുറം: സംസ്ഥാനത്ത് ൈഡ്രവിങ് ടെസ്റ്റുകൾക്ക് ‘സാരഥി’ സോഫ്റ്റ്വെയർ നട പ്പാക്കിയപ്പോൾ ലേണേഴ്സ് പരീക്ഷയുടെ ചോദ്യങ്ങളിലും ഉത്തരങ്ങളിലും അബദ്ധങ്ങളേറെ. ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയപ്പോഴാണ് അബദ്ധം വന്നത്.
പ ല ചോദ്യങ്ങളും മനസ്സിലാകാത്ത അവസ്ഥയാണ്. ഗൂഗ്ൾ ട്രാൻസ്ലേറ്റർ വഴി മൊഴിമാറ്റിയപ്പോൾ സംഭവിച്ചതാണെന്നാണ് സൂചന. നിലവിൽ പഴയ സംവിധാനത്തിൽ പരീക്ഷ എഴുതാനാകില്ല. ചോദ്യങ്ങൾ മനസ്സിലാകാത്തതിനാൽ പരീക്ഷക്കെത്തുന്നവർ വലയുകയാണ്. ഉദ്യോഗസ്ഥർക്കും സഹായിക്കാനാകുന്നില്ല.
പരിചയസമ്പന്നരായവർക്ക് പോലും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളാണ് പലതും. ൈഡ്രവിങ് പരിശീലനം തുടങ്ങിയശേഷം അറിയേണ്ട ചോദ്യങ്ങളുമുൾപ്പെട്ടിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സബ് ആർ.ടി ഓഫിസുകളിൽ ഒരു ദിവസം പത്തുപേർക്കാണ് സാരഥി വഴി ലേണേഴ്സ് ലൈസൻസെടുക്കാൻ അവസരമുള്ളത്. പുതിയ സംവിധാനത്തിനെതിരെ പരാതി പ്രളയമാണ്. പിഴവുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉടൻ പരിഹാരം കാണുമെന്നും ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
