Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസിന്‍റെ വഴി തടഞ്ഞ് വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കി
text_fieldsbookmark_border
Listen to this Article
കൊച്ചി: കാലടി - പെരുമ്പാവൂർ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിന്‍റെ വഴി തടഞ്ഞ് വാഹനമോടിച്ചയാളുടെ ലൈസൻസ് ഒരു മാസത്തേക്ക് റദ്ദാക്കി. പെരുമ്പാവൂർ റയോൺപുരം സ്വദേശിയായ ഗോകുൽ ദാസിന്‍റെ ലൈസൻസാണ് മോട്ടോർ വാഹനവകുപ്പ് സസ്‌പെൻഡ് ചെയ്തത്.
ജൂൺ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാലടി ഭാഗത്തു നിന്ന് പെരുമ്പാവൂർ ഭാഗത്തേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചർ ബസിന് മുന്നിലൂടെ ഗോകുൽ ദാസ് അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ബസിന്‍റെ ഡ്രൈവറോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.
കാലടി പാലം മുതൽ ഒക്കൽ വരെ ഇത്തരത്തിൽ ബസിന് മുന്നിൽ വാഹനമോടിച്ചതിന്‍റെ ദൃശ്യം ബസ് ജീവനക്കാർ പകർത്തി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി പരാതിപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

