Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇലക്ട്രിസിറ്റി...

ഇലക്ട്രിസിറ്റി ജീവനക്കാരനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ വാഹനത്തിന്‍റെ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
ഇലക്ട്രിസിറ്റി ജീവനക്കാരനെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ വാഹനത്തിന്‍റെ ഡ്രൈവർ അറസ്റ്റിൽ
cancel

മാഹി: ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ മാഹിയിൽ ഇലക്ട്രിസിറ്റി ജീവനക്കാരൻ രമേശനെ ഇടിച്ച കാറും ഡ്രൈവറെയും തിരിച്ചറിഞ്ഞു. മൈസൂർ സ്വദേശി ചേതൻ മാലികിനെ മാഹി പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ പൊലീസ് കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മൈസൂർ എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ് ഇയാൾ.

മൈസൂരിൽ നിന്നും നിസ്സാൻ മാഗ്നെറ്റ് KA09MJ6216 നമ്പർ വാഹനത്തിൽ പുലർച്ചെ കൂട്ടുപുഴ വഴി മുഴപ്പിലങ്ങാടി ബീച്ചിലെത്തിയ ഇയാൾ റൂം എടുക്കാനായി മാഹിയിൽ എത്തുകയായിരുന്നു. അപകടം സംഭവിച്ച ഉടൻ പ്രതി വണ്ടി നിർത്താതെ മൈസൂരിലേക്ക് തിരിച്ച് പോയി. അപകടത്തിൽപ്പെട്ട രമേശൻ ദിവസങ്ങളോളം തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വാഹനം ഓടിച്ച ചേതൻ മാലിക്കിന് ലൈസൻസ് ഇല്ലാത്തതിനാൽ വാഹന ഉടമയായ മാതാവിന്റെ പേരിലും കേസെടുത്തതായി മാഹി സർക്കിൾ ഇൻസ്പെക്ടർ പി. എ അനിൽകുമാർ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ മാഹി എസ്.ഐ. കെ. പ്രമോദ് , ക്രൈം സ്ക്വാഡ് എ. എസ്. ഐ ശ്രീജേഷ് , ഗ്രേഡ് എസ്. ഐ മഹേഷ് , ഹെഡ് കോൺസ്‌റ്റബിൾ രോഷിത് പാറമ്മൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsmaheArrestLatest News
News Summary - Driver of vehicle that hit and ran over electricity worker, failed to stop, arrested
Next Story