ഡ്രൈവർക്ക് കോവിഡ്: കെ.എസ്.ആര്.ടി.സി ബസുകളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ
text_fieldsതിരുവനന്തപുരം: കണ്ണൂരിൽ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബസുകളില്‍ കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രി എ.കെ. ശശീന്ദ്രെൻറ നിർദേശം. ബസുകളില്‍ ഡ്രൈവറുടെ കാബിന് പ്രത്യക സംവിധാനം ഉപയോഗിച്ച് വേര്‍തിരിക്കും.
യാത്രക്കാരില്‍നിന്ന് സുരക്ഷാ അകലം പാലിക്കാനും മാസ്ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കാനും ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും കർശന നിർദേശം നല്കി. ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ബസുകളില്‍ ലഭ്യമാക്കും.
ആദ്യഘട്ടത്തില്‍ കണ്ണൂര്‍, കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും സർവിസ് നടത്തുന്ന ബസുകളിലായിരിക്കും ഈ സംവിധാനങ്ങള്‍. ആവശ്യമെങ്കിൽ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും.
