Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഡി.ജി.പിയുടെ മകൾ...

എ.ഡി.ജി.പിയുടെ മകൾ പൊലീസുകാരനെ മർദിച്ചതായി പരാതി

text_fields
bookmark_border
എ.ഡി.ജി.പിയുടെ മകൾ പൊലീസുകാരനെ മർദിച്ചതായി പരാതി
cancel

തിരുവനന്തപുരം: ബറ്റാലിയൻ എ.ഡി.ജി.പി സുദേഷ് കുമാറി​​​െൻറ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ബറ്റാലിയന്‍ എ.ഡി.ജി.പി സുദേഷ് കുമാറി​​​െൻറ  ഔദ്യോഗിക വാഹനത്തി​​​െൻറ ഡ്രൈവർ തിരുവനന്തപുരം ആര്യനാട്​ സ്വദേശി ഗവാസ്‌കറിനാണ് മര്‍ദനമേറ്റത്. ഗവാസ്‌കറിനെ പേരൂര്‍ക്കട ജില്ലആശുപത്രിയില്‍  പ്രവേശിപ്പിച്ചു.

എ.ഡി.ജി.പിയുടെ മകൾക്കെതിരെ കേസെടുക്കാത്തതിൽ പൊലീസ്​ അസോസിയേഷൻ മുഖ്യമന്ത്രിയുടെ ഒാഫിസിനെ അതൃപ്​തി അറിയിച്ചു. കേസ്​ ഒതുക്കിത്തീർക്കാനും പൊലീസുകാരനെതിരെ കേസെടുക്കാനുമുള്ള നീക്കങ്ങളും അണിയറയിൽ പുരോഗമിക്കുകയാണ്​. വനിതാ സി.​െഎയെ എ.ഡി.ജി.പിയുടെ വീട്ടിലേക്ക്​ വിളിച്ചുവരുത്തിയിരുന്നു.  എ.ഡി.ജി.പിയുടെ മകളും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്​. 

വ്യാഴാഴ്​ച രാവിലെ പ്രഭാതസവാരിക്കായി എ.ഡി.ജി.പിയുടെ ഭാര്യ​െയയും മകള്‍ സ്‌നിക്ത​െയയും കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴാണ്​ സംഭവം. തലേ ദിവസം സ്‌നിക്തയുടെ കായികക്ഷമതാവിദഗ്ധയുമായി ഗവാസ്‌കര്‍ സൗഹൃദസംഭാഷണം നടത്തിയതിലും തനിക്ക്​ നിരന്തരം എ.ഡി.ജി.പിയുടെ വീട്ടുകാരിൽ നിന്ന്​ ഏൽ​േക്കണ്ടിവരുന്ന പീഡനത്തെക്കുറിച്ച്​ എ.ഡി.ജി.പിയോട്​ പരാതിപ്പെട്ടതിലും സ്‌നിക്തക്ക്​ അനിഷ്​ടമുണ്ടായിരുന്നു.  അപ്പോള്‍മുതല്‍ സ്‌നിക്ത ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്ന​െത്ര. രാവിലെ കനകക്കുന്നിൽവെച്ചും അസഭ്യം പറഞ്ഞു.

തുടർന്ന്​ ഒാ​േട്ടായിൽ പൊയ്​ക്കോളാമെന്ന്​ പറഞ്ഞ്​ എ.ഡി.ജി.പിയുടെ മകൾ പോയി. തിരിച്ചെത്തിയ സ്‌നിക്ത വാഹനത്തില്‍ മറന്നു​െവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും പ്രകോപനമില്ലാതെതന്നെ മൊബൈല്‍ ഫോൺ ഉപയോഗിച്ച്​ ഗവാസ്‌കറി​​​​െൻറ കഴുത്തിന് പിന്നിലും മുതുകിലും ഇടിക്കുകയുമായിരുന്നു. ഇടിയിൽ ഗവാസ്​കറുടെ കഴുത്തിന്​ താഴെ ക്ഷതമേറ്റതായി ഡോക്​ടർമാർ സ്​ഥിരീകരിച്ചിട്ടുണ്ട്​. അതിനെതുടർന്ന്​ പൊലീസുകാരൻ മ്യൂസിയം സ്​റ്റേഷനിൽ എത്തി പരാതി നൽകി. എന്നാൽ, രാത്രി വൈകിയും ഗവാസ്​കറി​​​െൻറ പരാതിയിൽ പൊലീസ്​ കേസെടുത്തില്ല. അതിനിടെയാണ്​ എ.ഡി.ജി.പിയുടെ മകളും ചികിത്സ തേടിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsADGP's daughter
News Summary - Driver files police complaint against ADGP's daughter
Next Story