ബലിതർപ്പണ ചടങ്ങുകൾക്ക് കുടുംബം സഞ്ചരിച്ച വാഹനം മദ്യലഹരിയിൽ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
text_fieldsകോട്ടക്കൽ: ബലിതർപ്പണ ചടങ്ങുകൾക്കായി കുടുംബം സഞ്ചരിച്ച വാഹനം മദ്യലഹരിയിൽ ഓടിച്ച ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കുരുവട്ടൂർ തെരുവത്ത്താഴം താഴത്ത് വീട്ടിൽ റിദേഷിനെയാണ് (36) കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലേക്ക് വിശ്വാസികളുമായി കോഴിക്കോട്ടുനിന്ന് വന്ന ട്രാവലർ വാഹനത്തിന്റെ ഡ്രൈവറാണ് റിദേഷ്. ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യാത്രക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ദേശീയപാത ചങ്കുവെട്ടി ജങ്ഷനിൽ വെച്ച് കോട്ടക്കൽ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു.
വൈദ്യപരിശോധനയിൽ മദ്യപിച്ചെന്ന് തെളിഞ്ഞതോടെ ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്ക് പിന്നീട് ജാമ്യം നൽകി. സ്ത്രീകളടക്കമുള്ള ഇരുപതംഗ കുടുംബം മറ്റൊരു വാഹനത്തിലാണ് യാത്ര തുടർന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

