Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കോയമ്പത്തൂരിൽ വിമാനം ഇറങ്ങി, പൊലീസ് ചെലവിൽ നാട്ടിലെത്തി, ജാമ്യം നേടി വീട്ടിൽ എത്തി'; പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ദൃഷാനയുടെ കുടുംബം

text_fields
bookmark_border
ദൃഷാനയെ വെല്ലൂരിൽ കൊണ്ടുപോയി ചികിത്സിക്കാൻ ആലോചനയുണ്ടെന്നും സഹായം വേണമെന്നും കുടുംബം
drishana
cancel
camera_alt

ദൃഷാന (ഫയൽ ചിത്രം), ദൃഷാനയുടെ അമ്മാവനും അമ്മയും 

കോഴിക്കോട്: വടകര ചോറോട് കാറിടിച്ച് ഒമ്പതു വയസ്സുകാരി ദൃഷാന ഒരുവർഷത്തിലേറെയായി കോമയിലാവുകയും മുത്തശ്ശി മരിക്കുകയുംചെയ്ത കേസിൽ കാറോടിച്ച പ്രതി ഷെജീലിന് കോടതി ജാമ്യം നൽകിയതിനെതിരെ ദൃഷാനയുടെ കുടുംബം. പ്രതി റിമാൻഡിലാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ജാമ്യം ലഭിച്ചു. കോയമ്പത്തൂരിൽ വിമാനം ഇറങ്ങി പൊലീസ് ചെലവിൽ വടകരയിലെത്തി ജാമ്യം നേടി പ്രതി വീട്ടിൽ പോയി. ഇത്തരം കാര്യങ്ങൾ നിസാര കേസായി കാണരുതെന്നും ദൃഷാനയുടെ കുടുംബം പ്രതികരിച്ചു.

ദൃഷാനയെ വെല്ലൂരിൽ കൊണ്ടുപോയി ചികിത്സിക്കാൻ ആലോചനയുണ്ടെന്നും സഹായം വേണമെന്നും കുടുംബം പറഞ്ഞു. വാഹനാപകടത്തിൽ കാർ ഓടിച്ച പുറമേരി മീത്തലെ പുനത്തിൽ ഷെജീലിന് (35) വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം നൽകിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പ് പ്രകാരമായിരുന്നു കേസ്. മിനിഞ്ഞാന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2024 ഫെബ്രുവരി 17നാണ് വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെ അപകടമുണ്ടായത്. പു​ത്ത​ല​ത്ത് ബേ​ബി മ​രി​ക്കു​ക​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പേ​ര​ക്കു​ട്ടി ദൃ​ഷാ​നക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽക്കുകയും ചെയ്ത അപകടത്തിൽ ഷെജീൽ കാർ നിർത്താതെ ഓടിച്ചുപോവുകയായിരുന്നു. ഷെ​ജീ​ൽ ഭാ​ര്യ​ക്കും മ​ക്ക​ൾ​ക്കു​മൊ​പ്പം വ​ട​ക​ര​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ സന്ദർശിച്ച് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് ദേ​ശീ​യ പാ​ത​യി​ൽ വെ​ച്ച് ദൃ​ഷാ​ന​യെ​യും ബേ​ബി​യെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച് കാ​ർ നി​ർ​ത്താ​തെ പോ​യ​ത്. പി​ൻ​സീ​റ്റി​ലി​രു​ന്ന മ​ക്ക​ൾ മു​ൻ സീ​റ്റി​ലി​രി​ക്കാ​ൻ വാ​ശി​പി​ടി​ച്ച​തോ​ടെ​യാ​ണ് കാ​റി​ന്റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്.

സം​ഭ​വ​ത്തി​ൽ കേ​സി​ന്റെ ചു​രു​ള​ഴി​ഞ്ഞ​ത് പ്ര​തി ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം ചെ​യ്ത​തി​ലൂ​ടെയാണ്. ഷെ​ജീ​ലി​ന്‍റെ മാ​രു​തി സ്വി​ഫ്റ്റ് കാ​റി​ന്റെ മു​ൻ​ഭാ​ഗം ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ക​ർ​ന്നി​രു​ന്നു. പു​റ​മേ​രി വെ​ള്ളൂ​ർ റോ​ഡി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് ക​യ​റ്റി​യ കാ​ർ മ​തി​ലി​ലി​ടി​ച്ച് ത​ക​ർ​ന്ന​താ​ണെ​ന്ന് ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്ക് വ്യാ​ജ വി​വ​രം ന​ൽ​കി ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങു​ക​യാ​യി​രു​ന്നു.

അ​ഞ്ഞൂ​റി​ല​ധി​കം കാ​ർ വ​ർ​ക് ​ഷോ​പ്പു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി​യ അ​ന്വേ​ഷ​ണ​സം​ഘം 19,000 വാ​ഹ​ന​ങ്ങ​ളും അ​ര​ല​ക്ഷ​ത്തോ​ളം ഫോ​ൺ കോ​ളു​ക​ളും കേസിൽ പ​രി​ശോ​ധി​ച്ചു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലെ വ​ർ​ക്ക് ഷോ​പ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് വെ​ള്ളൂ​രി​ലെ വ​ർ​ക്ക് ഷോ​പ്പി​ൽ​നി​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യ കാ​റി​ന് നാ​ഷ​ന​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യി​ൽ നി​ന്ന് 30,000 രൂ​പ അ​നു​വ​ദി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ കാറാണ് ദൃഷാനയെയും ബേബിയെയും ഇടിച്ച് തെറിപ്പിച്ചതെന്ന് കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drishanas family press meet after Shajeel got bail in hit and run case
Next Story