Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവനില്ലാതെ ജൽജീവന്‍; കുടിവെള്ള വിതരണം പ്രതിസന്ധിയിൽ

text_fields
bookmark_border
വാട്ടര്‍ ടാങ്ക് ഉദ്ഘാടന സജ്ജമായിട്ടും പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം
ജീവനില്ലാതെ ജൽജീവന്‍; കുടിവെള്ള വിതരണം പ്രതിസന്ധിയിൽ
cancel
camera_alt

വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ല്‍ പ​ണി പൂ​ർ​ത്തി​യാ​യ ജ​ൽ​ജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ വാ​ട്ട​ര്‍ ടാ​ങ്ക്

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തില്‍ ‘ജൽജീവന്‍ മിഷന്‍’ പദ്ധതിയിലൂടെ ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച വാട്ടര്‍ ടാങ്ക് ഉദ്ഘാടനസജ്ജമായിട്ടും പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാത്തതിനെ തുടര്‍ന്ന് കുടിവെള്ള വിതരണം പ്രതിസന്ധിയിലാണെന്ന് ആക്ഷേപം. അറക്കപ്പടി ഓണംവേലി ഭാഗത്ത് 15 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള കൂറ്റന്‍ വാട്ടര്‍ ടാങ്കാണ് പണി പൂര്‍ത്തിയായിക്കിടക്കുന്നത്.

വെങ്ങോല, രായമംഗലം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകേണ്ട പദ്ധതിയാണിത്. എന്നാല്‍, ടാങ്കിലേക്ക് വെള്ളമെത്തിക്കാനുള്ള പൈപ്പ് ലൈന്‍ പണി അനിശ്ചിതത്വത്തിലാണ്.

നിലവില്‍ ചുണ്ടമലയിലെ വാട്ടര്‍ ടാങ്കില്‍നിന്നാണ് ഒന്നിടവിട്ട ദിവസങ്ങളില്‍ വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആഴ്ചകളോളം കുടിവെള്ളം മുടങ്ങുന്ന അവസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. പങ്കിമല, അല്ലപ്ര, പെരുമാനി, ചുണ്ടമല, പൂമല, നെടുമല തുടങ്ങിയ പ്രദേശങ്ങളാണ് രൂക്ഷമായ വരള്‍ച്ച നേരിടുന്നത്.

പഴയ പൈപ്പുകള്‍ പൊട്ടുന്നതും വൈദ്യുതി മുടങ്ങുന്നതുമാണ് ജലവിതരണം തടസ്സപ്പെടാന്‍ കാരണമെന്നാണ് എൻജിനീയറിങ് വിഭാഗത്തിന്റെ വിശദീകരണം. എ.എം റോഡിലൂടെയും എം.സി റോഡിലൂടെയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിയും പി.ഡബ്ല്യു.ഡിയും തമ്മില്‍ ഏകോപനമില്ലാത്തതാണ് പദ്ധതി വൈകാന്‍ പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പദ്ധതി പൂര്‍ത്തിയാകുന്നതുവരെ കുടിവെള്ള വിതരണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗം ബേസില്‍ കുര്യാക്കോസ് മുഖ്യമന്ത്രിക്കും തദ്ദേശ-ജലവിഭവ മന്ത്രിമാര്‍ക്കും നിവേദനം നല്‍കി. വെള്ളമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം അറക്കപ്പടി ലോക്കല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drinking Water Supply in Crisis
Next Story