ചെന്നൈയിലേക്ക് കുടിവെള്ളം: മലമ്പുഴയും ആലുവയും പരിഗണനയിൽ
text_fieldsപാലക്കാട്: കൊടുംവരൾച്ച നേരിടുന്ന ചെെന്നെ നഗരത്തിൽ കുടിവെള്ളം എത്തിക്കുന്നതുമ ായി ബന്ധപ്പെട്ട വാഗ്ദാനം തമിഴ്നാട് സ്വീകരിച്ചതോടെ അടിയന്തര നടപടികളുമായി ക േരളം. മലമ്പുഴയിൽ നിന്നും ആലുവയിൽനിന്നും വെള്ളം ശേഖരിക്കാനാവുമെന്ന് ജല അതോറിറ ്റി, മന്ത്രി കെ. കൃഷ്ണൻകുട്ടിയെ അറിയിച്ചിട്ടുണ്ട്. വിഷയം മുഖ്യമന്ത്രി പിണറായി വിജയ നുമായി ഞായറാഴ്ച ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
മലമ്പുഴയിൽനിന്ന് റോഡ് മാർഗം ജലം ചെെന്നെയിലേക്ക് എത്തിക്കുന്നതും സജീവപരിഗണനയിലുണ്ട്. മലമ്പുഴയിൽനിന്ന് വെള്ളം ചെെന്നെയിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് ജലവിഭവ മന്ത്രിയുമായും ജല അതോറിറ്റി മാനേജിങ് ഡയറക്ടറുമായും ചർച്ച ചെയ്തിട്ടുണ്ടെന്നും സർക്കാർ തീരുമാനമുണ്ടായാൽ സജ്ജമാണെന്നും ജല അതോറിറ്റി ചീഫ് എൻജിനീയർ ആർ. ജയചന്ദ്രൻ പറഞ്ഞു.
നിലവിൽ പാലക്കാട് ജങ്ഷൻ െറയിൽവേ സ്റ്റേഷനിൽ വെള്ളം വിതരണം ചെയ്യുന്നത് അതോറിറ്റിയാണ്. റെയിൽവേയുടെ പക്കൽ ടാങ്കറുകളിലും വാഗണുകളിലും വെള്ളം നിറക്കാനാവശ്യമായ സജ്ജീകരണങ്ങളുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാൽ വെള്ളമെത്തിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.
മലമ്പുഴ അണക്കെട്ടിൽ മതിയായ അളവ് ജലമുണ്ടെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു. 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 100 മീറ്ററോളമാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മൺസൂണിൽ നല്ല മഴ ലഭിക്കുന്നതും അനുകൂലഘടകമാണ്.
തമിഴ്നാട് ആവശ്യപ്പെട്ട 20 ലക്ഷം ലിറ്റർ വെള്ളം റോഡുമാർഗം ദിവസേന 100 ടാങ്കർ ലോറികൾ ഉപയോഗിച്ച് പത്ത് മണിക്കൂറിനുള്ളിൽ ചെെന്നെയിൽ എത്തിക്കാമെന്നാണ് കരുതുന്നത്. ആലുവ കേന്ദ്രീകരിച്ച് പെരിയാറിൽനിന്നുള്ള വെള്ളം റെയിൽമാർഗം ചെെന്നെയിൽ എത്തിക്കുന്ന പദ്ധതിയും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
