Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടിവെള്ള കണക്​ഷന്...

കുടിവെള്ള കണക്​ഷന് ഒാൺലൈൻ സംവിധാനം; മീറ്റർ റീഡിങ്​ സ്വയമെടുക്കാം

text_fields
bookmark_border
കുടിവെള്ള കണക്​ഷന് ഒാൺലൈൻ സംവിധാനം; മീറ്റർ റീഡിങ്​ സ്വയമെടുക്കാം
cancel

തി​രു​വ​ന​ന്ത​പു​രം: കു​ടി​വെ​ള്ള ക​ണ​ക്​​ഷ​ൻ ന​ട​പ​ടി​ക​ൾ അ​നാ​യാ​സ​മാ​ക്കാ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി ഒാ​ൺ​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഒാ​ഫി​സി​ൽ നേ​രി​ട്ടെ​ത്താ​തെ ഇ​നി ഒാ​ൺ​ലൈ​ൻ വ​ഴി അ​പേ​ക്ഷി​ക്കാം. സ്വ​യം മീ​റ്റ​ർ റീ​ഡി​ങ് സം​വി​ധാ​ന​വും വ​രും.

പ്രാ​രം​ഭ​ഘ​ട്ട​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പി.​ടി.​പി ന​​ഗ​ർ സ​ബ് ഡി​വി​ഷ​ൻ, സെ​ൻ​ട്ര​ൽ സ​ബ് ഡി​വി​ഷ​നു കീ​ഴി​െ​ല പാ​ള​യം സെ​ക്​​ഷ​ൻ, കോ​ഴി​ക്കോ​ട് മ​ലാ​പ്പ​റ​മ്പ് സ​ബ് ഡി​വി​ഷ​ൻ എ​ന്നീ ഒാ​ഫി​സു​ക​ൾ​ക്കു​കീ​ഴി​ലാ​ണ്​ ഒാ​ൺ​ലൈ​ൻ സൗ​ക​ര്യം വ​രു​ന്ന​ത്. പൂ​ർ​ണ സം​വി​ധാ​നം ഉ​ട​ൻ നി​ല​വി​ൽ വ​രും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തു മു​ത​ൽ ഒ​രു ഘ​ട്ട​ത്തി​ൽ പോ​ലും ഓ​ഫി​സി​ൽ എ​ത്തേ​ണ്ട​തി​ല്ല എ​ന്ന​താ​ണ് മെ​ച്ചം. ഇ-​ടാ​പ്​ സം​വി​ധാ​നം വ​ഴി, അ​പേ​ക്ഷ​ക​ളോ​ടൊ​പ്പം അ​നു​ബ​ന്ധ രേ​ഖ​ക​ൾ ഫോ​ട്ടോ​യെ​ടു​ത്തോ സ്കാ​ൻ ചെ​യ്തോ ഉ​ൾ​പ്പെ​ടു​ത്താം. അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട സെ​ക്​​ഷ​ൻ ഓ​ഫി​സ്​ സ്ഥ​ല പ​രി​ശോ​ധ​ന​ക്ക്​ കൈ​മാ​റും. സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി ക​ണ​ക്​​ഷ​ൻ ന​ൽ​കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ന്ന​തോ​ടെ പ്ലം​ബ​റെ​യും എ​സ്​​റ്റി​മേ​റ്റ് തു​ക​യും തീ​രു​മാ​നി​ക്കും. ഈ ​വി​വ​ര​ങ്ങ​ൾ അ​പേ​ക്ഷ​ക​ന് എ​സ്.​എം.​എ​സാ​യി ല​ഭി​ക്കും.

തു​ക ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്കാം. സ്വ​യം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ക​ൺ​സ്യൂ​മ​ർ സ​ർ​വി​സ് സെൻറ​റു​ക​ൾ വ​ഴി​യോ വാ​ട്ട​ർ അ​തോ​റി​റ്റി ഓ​ഫി​സു​ക​ൾ വ​ഴി​യോ ഇ-​ടാ​പ്​ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ഓ​ഫി​സി​ൽ ബി​ൽ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​മ്പോ​ൾ ത​ന്നെ, ഉ​പ​ഭോ​ക്താ​വി​ന് എ​സ്.​എം.​എ​സാ​യി ല​ഭി​ക്കു​ന്ന ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് സ്വ​യം വാ​ട്ട​ർ മീ​റ്റ​ർ റീ​ഡി​ങ് രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് സെ​ൽ​ഫ് മീ​റ്റ​ർ റീ​ഡി​ങ്. മീ​റ്റ​ർ റീ​ഡി​ങ് രേ​ഖ​പ്പെ​ടു​ത്തി മീ​റ്റ​റി​െൻറ ഫോ​ട്ടോ​യെ​ടു​ക്കു​മ്പോ​ൾ ത​ന്നെ മീ​റ്റ​ർ/​ക​ണ​ക്​​ഷ​ൻ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തി​െൻറ ജി​യോ ലൊ​ക്കേ​ഷ​നും രേ​ഖ​പ്പെ​ടു​ത്തും. സ​മ​ർ​പ്പി​ക്കു​ന്ന റീ​ഡി​ങ് പ​രി​ശോ​ധി​ച്ച്, ഉ​പ​ഭോ​ക്താ​വി​ന് ബി​ൽ തു​ക​യും മ​റ്റു വി​വ​ര​ങ്ങ​ളും എ​സ്.​എം.​എ​സാ​യി ന​ൽ​കും. ബി​ൽ തു​ക ഉ​പ​ഭോ​ക്താ​വി​ന് ഓ​ൺ​ലൈ​നാ​യി ത​ന്നെ അ​ട​യ്ക്കാം. പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി റോ​ഷി അ​​ഗ​സ്​​റ്റി​ൻ ചൊ​വ്വാ​ഴ്​​ച നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking waterOnline systemmeter reading
News Summary - Drinking water connection online system; The meter reading can be taken manually
Next Story