Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightMarayoorchevron_rightകോടികൾ ചെലവഴിച്ചിട്ടും...

കോടികൾ ചെലവഴിച്ചിട്ടും ചമ്പക്കാട് നിവാസികൾക്ക്​​ കുടിക്കാൻ മലിനജലം

text_fields
bookmark_border
കോടികൾ ചെലവഴിച്ചിട്ടും ചമ്പക്കാട് നിവാസികൾക്ക്​​ കുടിക്കാൻ മലിനജലം
cancel
camera_altപാമ്പാർ പുഴയിൽനിന്ന്​ ചമ്പക്കാട് കോളനിവാസികൾ ജലം ശേഖരിക്കുന്നു

മറയൂർ: കോടികൾ ചെലവഴിച്ച് വിവിധ കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിട്ടും ചമ്പക്കാട് ഗോത്രവർഗ കോളനിക്കാർക്ക് ലഭിക്കുന്നത് പാമ്പാർ പുഴയിലെ മലിനജലം. എട്ട്​ കി.മീ. അകലെ തൂവാനം ഭാഗത്തുനിന്ന്​ വനം വകുപ്പ് ലക്ഷങ്ങൾ മുടക്കി കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്​.

ഇതുവഴി കുടിയിൽ വെള്ളമെത്തുന്നുണ്ടെങ്കിലും ശുദ്ധീകരണ ടാങ്കില്ലാത്തതിനാൽ നേരിട്ട് ഉപയോഗിക്കേണ്ടിവരുകയാണ്​. മുമ്പ്​ കോടികൾ മുടക്കി പാമ്പാറിൽനിന്ന്​ വെള്ളമെത്തിക്കാൻ ഡീസൽ പമ്പ് സെറ്റടക്കം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പാമ്പാറിനോട് ചേർന്ന് വിയർ ഡാമും രണ്ട്​ കിണറും നിർമിച്ചിരുന്നു.

ഇപ്പോൾ അതെല്ലാം തകർന്ന നിലയിലാണ്. പിന്നീട് ത്രിതല പഞ്ചായത്തും മറ്റ് വകുപ്പുകളും കുടിവെള്ള പദ്ധതിക്ക്​ ലക്ഷങ്ങൾ ചെലവഴിച്ചു. എന്നിട്ടും ഇന്നും മലിനജലമാണ് കുടിക്കാൻ ലഭിക്കുന്നത്​. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കേരള-തമിഴ്നാട് അതിർത്തിയിലാണ് ചമ്പക്കാട്​ കുടി സ്ഥിതി ചെയ്യുന്നത്. ആനമുടിയിൽനിന്ന്​ ഉദ്​ഭവിച്ച്​ മൂന്നാർ, മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലൂടെയാണ് പാമ്പാർ ഒഴുകുന്നത്.

തേയിലത്തോട്ടങ്ങളിൽ തളിക്കുന്ന കീടനാശിനികളും വളങ്ങളും മൂലം തുടക്കത്തിലെ പുഴ വിഷമയമാകുന്നു. ജനവാസ മേഖലയിൽ എത്തു​േമ്പാൾ മാലിന്യവാഹിനിയായി പാമ്പാർ മാറുന്നു. വീണ്ടും വനത്തിലൂടെ 16 കി.മീ. ഒഴുകിയാണ് ചമ്പക്കാട് കുടിക്ക് സമീപത്തുകൂടി കടന്നുപോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking WaterChambakkattu Villager
Next Story