ദിവസവും രസം കുടിക്കുക, കൊറോണ വൈറസ് ഓടിപ്പോകും: വിവാദ പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി
text_fieldsചെന്നൈ: കൊറോണ വൈറസിനെ നശിപ്പിക്കാൻ രസം കുടിച്ചാൽ മതിയെന്ന വിവാദ പ്രസ്താവനയുമായി തമിഴ്നാട് മന്ത്രി രാജേന്ദ്ര ബാലാജി. ''നിങ്ങളുടെ ഭക്ഷണ പദാർത്ഥങ്ങളിൽ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ലാസോ ഒരു ഗ്ലാസോ രസം ദിവസവും കുടിക്കുക. കൊറോണ വൈറസ് ചത്തുപോകും, അല്ലെങ്കിൽ ഓടിപ്പോകും. ഞാൻ ദിവസവും രസം കുടിക്കും. എവിടെ പോയാലും രസം കുടിക്കുന്നത് മുടക്കില്ല'' - രാജേന്ദ്ര ബാലാജി പറഞ്ഞു.
ബാലാജിയുടെ പ്രസംഗം കേട്ട് കൂടിനിന്നവര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. കോവിഡ് -19നെ പ്രതിരോധിക്കാന്‍ ഫലപ്രദമായ നടപടികൾ സ്വീകരിച്ചതിന് തന്‍റെ സർക്കാരിനെ പ്രശംസിച്ച ബാലാജി കോവിഡിനെ നേരിടാൻ തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഭക്ഷണരീതി സഹായിക്കുന്നുവെന്ന് പറഞ്ഞു.
മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ തമിഴ്നാട്ടിലെ മരണ നിരക്ക് കുറവാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് ഇതിന് പ്രധാനമായ കാരണം. നമ്മൾ മഞ്ഞൾ വെള്ളം ഉപയോഗിച്ച് കുളിക്കുന്നു. ഇഞ്ചിയും കുരുമുളകും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു''- മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

