Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈദ്യുതി വിതരണത്തിൽ...

വൈദ്യുതി വിതരണത്തിൽ പരിഷ്കാരങ്ങളുമായി കരട്​ ചട്ടം

text_fields
bookmark_border
വൈദ്യുതി വിതരണത്തിൽ പരിഷ്കാരങ്ങളുമായി കരട്​ ചട്ടം
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി വി​ത​ര​ണ മേ​ഖ​ല​യി​ലെ നി​ല​വി​ലെ ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ര​ട്​ ത​യാ​റാ​ക്കി റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ. കെ.​എ​സ്.​ഇ.​ബി സേ​വ​ന​ത്തി​ലെ വീ​ഴ്ച​ക​ൾ​ക്ക്​ ഉ​പ​ഭോ​ക്​​താ​വ്​ അ​പേ​ക്ഷി​ക്കാ​തെ ത​ന്നെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. വി​ത​ര​ണ ലൈ​സ​ൻ​സി​ക​ൾ​ക്ക്​ ബാ​ധ​ക​മാ​യ​തും വൈ​ദ്യു​തി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ മെ​ച്ച​പ്പെ​ട്ട സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യ വി​വി​ധ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ക​ര​ട്​ ച​ട്ട​ത്തി​ൽ ​ഈ ​മാ​സം 25ന്​ ​തെ​ളി​വെ​ടു​പ്പ്​ ന​ട​ത്താ​ൻ ക​മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ന്​ ശേ​ഷ​മാ​വും അ​ന്തി​മ​ച​ട്ടം പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

ഉ​പ​ഭോ​ക്​​താ​വ്​ ഏ​തെ​ങ്കി​ലും സേ​വ​ന​ത്തി​ന്​ കെ.​എ​സ്.​ഇ.​ബി​ക്ക്​ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​ത്​ പൂ​ർ​ത്തി​യാ​ക്ക​ണം. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ, താ​രി​ഫ്​ മാ​റ്റ​ൽ, വൈ​ദ്യു​തി പു​നഃ​സ്​​ഥാ​പി​ക്ക​ൽ തു​ട​ങ്ങി​യ എ​ല്ലാ​ത്ത​രം അ​പേ​ക്ഷ​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. ഓ​രോ സേ​വ​ന​ങ്ങ​ൾ​ക്കു​മു​ള്ള പ​രി​ഹാ​ര സ​മ​യ​പ​രി​ധി വ്യ​ത്യ​സ്ത​മാ​ണ്. സ​മ​യ​പ​രി​ധി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ക്​​താ​വി​ന്​ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്​​ഥ. ഇ​തി​നാ​യി അ​പേ​ക്ഷ ന​ൽ​കി ഓ​ഫി​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങേ​ണ്ട സ്​​ഥി​തി അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​ണ്​ ക​ര​ട്​ ച​ട്ട​ത്തി​ലെ നി​ർ​ദേ​​ശം. ന​ഷ്ട​പ​രി​ഹാ​രം പ​രാ​തി​ക്കാ​ര​ന്‍റെ വൈ​ദ്യു​തി ബി​ല്ലി​ൽ കു​റ​വ്​ ചെ​യ്തു​കൊ​ടു​ക്കു​ന്ന ‘ഓ​ട്ടോ​മാ​റ്റി​ക്​’ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന്​ ക​ര​ടി​ൽ പ​റ​യു​ന്നു. സേ​വ​ന​ങ്ങ​ളു​ടെ വീ​ഴ്ച​ക്ക്​ ന​ഷ്ട​പ​രി​ഹാ​ര തു​ക നാ​ലി​ര​ട്ടി വ​രെ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ വി​ത​ര​ണ ലൈ​സ​ൻ​സി​ക​ളി​ൽ​നി​ന്ന്​ മെ​ച്ച​പ്പെ​ട്ട​ സേ​വ​നം ഉ​റ​പ്പാ​ക്കാ​നാ​വു​മെ​ന്നാ​ണ്​ ക​മീ​ഷ​ൻ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsKSEBElectricity Distribution
News Summary - Draft rules with reforms in electricity distribution
Next Story