Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിക്ഷേപ സബ്​സിഡിയും...

നിക്ഷേപ സബ്​സിഡിയും നികുതി ഇളവുകളുമായി കരട്​ വ്യവസായ നയം

text_fields
bookmark_border
small scale industry
cancel

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ നി​ക്ഷേ​പം ശ​ക്തി​പ്പെ​ടു​ത്താ​ൻ പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്ക്​ നി​ക്ഷേ​പ സ​ബ്​​സി​ഡി​യും നി​കു​തി ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ച്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ. എം.​എ​സ്.​എം.​ഇ ഇ​ത​ര സം​രം​ഭ​ങ്ങ​ൾ​ക്ക് സ്ഥി​ര മൂ​ല​ധ​ന​ത്തി​ന്റെ 10 ശ​ത​മാ​നം വ​രെ (10 കോ​ടി​യി​ൽ ക​വി​യാ​ത്ത) നി​ക്ഷേ​പ സ​ബ്​​സി​ഡി ന​ൽ​കും. സ്ഥി​ര മൂ​ല​ധ​ന​ത്തി​ന്‍റെ 100 ശ​ത​മാ​നം തു​ക സം​സ്ഥാ​ന ജി.​എ​സ്.​ടി വി​ഹി​ത​ത്തി​ൽ മ​ട​ക്കി​ന​ൽ​കും.

ആ​റ്​ മാ​സ​ത്തേ​ക്ക്​ അ​പ്ര​ന്‍റി​സു​ക​ളു​ടെ ​വേ​ത​ന​ത്തി​ന്‍റെ 50 ശ​ത​മാ​നം തു​ക (5000 രൂ​പ വ​രെ) സ​ർ​ക്കാ​ർ ന​ൽ​കും. ഇ​ത​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ക​ര​ട്​ വ്യ​വ​സാ​യ​ന​യം മ​ന്ത്രി പി. ​രാ​ജീ​വ്​ പു​റ​ത്തി​റ​ക്കി. ഭാ​വി ജോ​ലി​ക​ള്‍ക്കും വ്യ​വ​സാ​യ​ങ്ങ​ള്‍ക്കും സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ക്കും പ​ര്യാ​പ്ത​മാ​യ രീ​തി​യി​ല്‍ യു​വാ​ക്ക​ളു​ടെ നൈ​പു​ണ്യം ന​വീ​ക​രി​ക്കു​ന്ന​തി​ന്​​ ന​യം ഊ​ന്ന​ൽ ന​ൽ​കു​ന്ന​താ​യി അ​ദ്ദേ​ഹം വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മ​റ്റ്​ നി​ർ​ദേ​ശ​ങ്ങ​ൾ

  • സൂ​ക്ഷ്മ-​ചെ​റു​കി​ട ഇ​ട​ത്തം സം​രം​ഭ​ങ്ങ​ൾ​ക്ക്​ അ​ഞ്ച്​ വ​ർ​ഷം വൈ​ദ്യു​തി ഡ്യൂ​ട്ടി​യി​ൽ 100 ശ​ത​മാ​നം ഇ​ള​വ്​ ന​ൽ​കും.
  • എം.​എ​സ്.​എം.​ഇ സം​രം​ഭ​ങ്ങ​ൾ​ക്ക്​ ഓ​ഹ​രി വി​പ​ണ​ന​ത്തി​ലൂ​ടെ ധ​ന​സ​മാ​ഹ​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കും. ഇ​തി​ന്​ ചെ​ല​വാ​കു​ന്ന തു​ക​യു​ടെ പ​കു​തി (പ​ര​മാ​വ​ധി ഒ​രു കോ​ടി വ​രെ) മ​ട​ക്കി ന​ൽ​കും.
  • സ​ർ​ക്കാ​ർ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളി​ലും അം​ഗീ​കൃ​ത സ്വ​കാ​ര്യ പാ​ർ​ക്കു​ക​ളി​ലും ഭൂ​മി വാ​ങ്ങു​ക​യോ പാ​ട്ട​ത്തി​നെ​ടു​ക്കു​ക​യോ ചെ​യ്യു​മ്പോ​ൾ സ്റ്റാ​മ്പ്​ ഡ്യൂ​ട്ടി, ര​ജി​സ്​​ട്രേ​ഷ​ൻ ചാ​ർ​ജ്​ എ​ന്നി​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും.
  • സ്ത്രീ-​പ​ട്ടി​ക വി​ഭാ​ഗ​ക്കാ​ർ​ സം​രം​ഭ​ത്തി​നാ​യി സം​സ്ഥാ​ന​ത്ത്​ എ​വി​ടെ​യും ഭൂ​മി വാ​ങ്ങു​ക​യോ പാ​ട്ട​ത്തി​നെ​ടു​ക്കു​ക​യോ ചെ​യ്യു​മ്പോ​ഴും ഇ​വ ഒ​ഴി​വാ​ക്കും.
  • സ​ർ​ക്കാ​ർ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ക്കു​ന്ന സ​ൺ​റൈ​സ്​ സം​രം​ഭ​ങ്ങ​ൾ​ക്ക്​ അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്ക്​ പ​ലി​ശ​യി​ൽ ര​ണ്ട്​ ശ​ത​മാ​നം വ​രെ സ​ബ്​​സി​ഡി.
  • 100 കോ​ടി​യി​ല​ധി​കം മു​ത​ൽ മു​ട​ക്കു​ള്ള നി​ർ​മാ​ണ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും ലോ​ജി​സ്റ്റി​ക്​ പാ​ർ​ക്കു​ക​ൾ​ക്കും ഭൂ​മി ത​രം​മാ​റ്റം ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ത​രം​മാ​റ്റ ഫീ​സി​ൽ 50 ശ​ത​മാ​നം ഇ​ള​വ്.​ അ​വി​ടെ സ്ഥാ​പി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ അ​ധി​ക​മാ​യി ഈ​ടാ​ക്കു​ന്ന ഫീ​സി​ൽ​ ഇ​ള​വ്​ ന​ൽ​കും.
  • എം.​എ​സ്.​എം.​ഇ സം​രം​ഭ​ങ്ങ​ൾ​ക്ക്​ വി​ദേ​ശ​​ത്തെ വ്യ​വ​സാ​യ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​ഞ്ച്​ ല​ക്ഷം രൂ​പ ന​ൽ​കും.
  • പേ​റ്റ​ന്‍റ്, കോ​പ്പി റൈ​റ്റ്, ട്രേ​ഡ്​​മാ​ർ​ക്ക്, ജി​യോ​ഗ്രാ​ഫി​ക്ക​ൽ ഇ​ൻ​ഡി​ക്കേ​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ എ​ന്നി​വ​ക്ക്​ വേ​ണ്ടി​വ​രു​ന്ന തു​ക​യു​ടെ 50 ശ​ത​മാ​നം വ​രെ (പ​ര​മാ​വ​ധി 30 ല​ക്ഷം) മ​ട​ക്കി ന​ൽ​കും.
  • ഗു​ണ​നി​ല​വാ​ര മാ​ർ​ക്കു​ക​ൾ, വി​ദേ​ശ​ങ്ങ​ളി​ലേ​ക്ക്​ ക​യ​റ്റു​മ​തി ചെ​യ്യാ​നാ​വ​ശ്യ​മാ​യ മാ​ർ​ക്കി​ങ്ങു​ക​ൾ എ​ന്നി​വ​ക്ക്​ വേ​ണ്ടി​വ​രു​ന്ന ചെ​ല​വി​ന്‍റെ പ​കു​തി (പ​ര​മാ​വ​ധി 25ല​ക്ഷം) വ​രെ മ​ട​ക്കി ന​ൽ​കും.
  • മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​നം, ജ​ല​സം​ര​ക്ഷ​ണ-​പു​ന​രു​പ​യോ​ഗം, എ​ന​ർ​ജി ഓ​ഡി​റ്റ്, ജ​ല ഓ​ഡി​റ്റ്​ സം​വി​ധാ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടി വ​രു​ന്ന തു​ക​യു​ടെ 25 ശ​ത​മാ​നം (പ​ര​മാ​വ​ധി 25 ല​ക്ഷം വ​രെ) മ​ട​ക്കി ന​ൽ​കും.
  • നാ​ലാം വ്യ​വ​സാ​യ വി​പ്ല​വ ഭാ​ഗ​മാ​യി വേ​ണ്ട സം​വി​ധാ​നം ഒ​രു​ക്കാ​ൻ ചെ​ല​വാ​കു​ന്ന തു​ക​യു​ടെ 20 ശ​ത​മാ​നം (പ​ര​മാ​വ​ധി 25 ല​ക്ഷം) വ​രെ തി​രി​കെ ന​ൽ​കും.

വ്യ​വ​സാ​യ​ത്തി​ന്​ പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന മേ​ഖ​ല​ക​ൾ:

നി​ര്‍മി​ത ബു​ദ്ധി അ​ടി​സ്ഥാ​ന​മാ​ക്കു​ന്ന സം​രം​ഭ​ങ്ങ​ൾ, ബ​ഹി​രാ​കാ​ശ മേ​ഖ​ല, ആ​യു​ർ​വേ​ദം, ബ​യോ​ടെ​ക്‌​നോ​ള​ജി, ഡി​സൈ​നി​ങ്, ഇ​ല​ക്ട്രോ​ണി​ക് സി​സ്റ്റം ഡി​സൈ​നും മാ​നു​ഫാ​ക്ച​റി​ങ്ങും, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ, എ​ൻ​ജി​നീ​യ​റി​ങ്ങും ഗ​വേ​ഷ​ണ വി​ക​സ​ന​വും, ഭ​ക്ഷ്യ സാ​ങ്കേ​തി​ക​വി​ദ്യ, ഗ്രാ​ഫീ​ൻ, ഹൈ​ടെ​ക് ഫാ​മി​ങ്, ഉ​യ​ർ​ന്ന മൂ​ല്യ​വ​ർ​ധി​ത റ​ബ​ർ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ലോ​ജി​സ്റ്റി​ക്‌​സ്, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, നാ​നോ ടെ​ക്‌​നോ​ള​ജി, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, റീ​ട്ടെ​യി​ൽ, റോ​ബോ​ട്ടി​ക്‌​സ്, ടൂ​റി​സ​വും ഹോ​സ്പി​റ്റാ​ലി​റ്റി​യും, ത്രീ​ഡി പ്രി​ന്റി​ങ്, മ​റൈ​ൻ ക്ല​സ്റ്റ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Industrial policy
News Summary - Draft industrial policy with investment subsidies and tax concessions
Next Story