ഡ്രാക്കുള സുരേഷ് മൂന്നാംവട്ടവും തടവുചാടി
text_fieldsകളമശ്ശേരി: രണ്ടുവട്ടം ക്വാറൻറീൻ സെൻററുകളിൽനിന്ന് ചാടിയ മോഷണക്കേസിലെ പ്രതി മൂന്നാവട്ടവും പൊലീസിനെ വെട്ടിച്ച് കടന്നു. വടയമ്പാടി ചെമ്മല കോളനി കണ്ടോളിക്കുടി സുരേഷാണ് (ഡ്രാക്കുള സുരേഷ് -38) സുരക്ഷവലയത്തിലുള്ള കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി സൈക്യാട്രിക് വാർഡിൽനിന്ന് വീണ്ടും ചാടിപ്പോയത്.
സെപ്റ്റംബർ 30നാണ് പ്രതിയെ കോവിഡ് പോസിറ്റിവായതിനെത്തുടർന്ന് മെഡിക്കൽ കോളജ് സൈക്യാട്രിക് വാർഡിൽ പ്രവേശിപ്പിച്ചത്. അക്രമാസക്തരാകുന്ന മാനസിക രോഗികളെ പാർപ്പിക്കുന്ന സെല്ലിലെ വെൻറിലേഷനിലൂടെ രക്ഷപ്പെട്ടതായാണ് വിവരം. 22ന് പെരുമ്പാവൂരിൽ മോഷണക്കേസിൽ പിടിയിലായ പ്രതി പിറ്റേദിവസം അങ്കമാലി കറുകുറ്റി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ എത്തിച്ചപ്പോൾ പൊലീസിനെ തള്ളിവീഴ്ത്തി ഓടിമറഞ്ഞിരുന്നു. അടുത്ത ദിവസം വെങ്ങോല ഭാഗത്ത് വാടകവീട്ടിൽനിന്ന് പിടികൂടി വീണ്ടും ഫസ്റ്റ് ലൈൻ സെൻററിൽ എത്തിച്ചു. 25ന് രാത്രി ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിെൻറ വാതിൽ പൊളിച്ച് കടന്നുകളഞ്ഞു.
മെഡിക്കൽ കോളജിലെ സി.സി ടി.വി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കിയതായി സി.ഐ സന്തോഷ് പറഞ്ഞു. പുറത്തുകടന്നപ്പോൾ ജീവനക്കാരെൻറ മുന്നിൽ അകപ്പെട്ട പ്രതി ഇയാളെ വെട്ടിച്ച് കടന്നുകളയുകയായിരുെന്നന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.

