Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. വന്ദന ദാസ്​...

ഡോ. വന്ദന ദാസ്​ വധക്കേസ്​: സി.ബി.ഐക്ക്​ വിടുന്നതിനെ പ്രതി എതിർക്കുന്നത്​ എന്തിനെന്ന്​ ഹൈകോടതി

text_fields
bookmark_border
Dr. vandana das
cancel

കൊച്ചി: ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സി.ബി.ഐക്ക്​ വിടുന്നതിനെ പ്രതി സന്ദീപ് എതിർക്കുന്നത്​ എന്തിനെന്ന്​ ഹൈകോടതി. ഇതിനെ എതിർക്കാൻ എന്ത്​ അവകാശമാണുള്ളതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്​ ചോദിച്ചു.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദനയുടെ മാതാപിതാക്കളായ കെ.ജി. മോഹൻദാസും ടി. വസന്തകുമാരിയും നൽകിയ ഹരജിയിൽ കക്ഷിചേരാൻ സന്ദീപ് നൽകിയ ഹരജിയിലാണ് കോടതിയുടെ ചോദ്യം. തുടർന്ന് ഹരജി അടുത്ത ബുധനാഴ്ചത്തേക്ക്​ മാറ്റി.

വൈദ്യപരിശോധനക്ക്​ മേയ് പത്തിന് പൊലീസ് കൊണ്ടുവന്നപ്പോഴാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത്​ ഗുരുതര വീഴ്ചയുണ്ടെന്നും ഇതു മറച്ചുവെച്ചാണ് അന്വേഷണമെന്നുമാണ്​ വന്ദനയുടെ മാതാപിതാക്കളുടെ ആരോപണം.

അതേസമയം, അന്വേഷണം ശരിയായ ദിശയിലാണെന്നും സി.ബി.ഐയെ ഏൽപിക്കേണ്ടതില്ലെന്നും സർക്കാർ നേരത്തേ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtDr Vandana das murder
News Summary - Dr. Vandana Das murder case: High Court asks why accused opposes handing over to CBI
Next Story