'യുറീക്ക'യുടെ സ്ഥാപക പത്രാധിപനും പ്രശസ്ത നോവലിസ്റ്റുമായ ഡോ.ടി.ആര്‍ ശങ്കുണ്ണി അന്തരിച്ചു
text_fieldsതൃശ്ശൂര്‍: യുറീക്കയുടെ സ്ഥാപക പത്രാധിപനും പ്രശസ്ത എഴുത്തുകാരനുമായ ഡോ. ടി.ആര്‍ ശങ്കുണ്ണി അന്തരിച്ചു. ശാസ്ത്രസാഹിത്യകാരൻ, ബാലസാഹിത്യകൻ, കേരള കാര്‍ഷിക സര്‍വ്വകലാശാല അക്കാദമിക് വിഭാഗം മുന്‍ സീനിയര്‍ ഡെപ്യൂട്ടി രജിസ്ട്രാർ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ഡോ.ടി.ആര്‍ ശങ്കുണ്ണി. 91 വയസ്സായിരുന്നു പ്രായം. 1983 മുതല്‍ അഞ്ചു വര്‍ഷക്കാലം കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങളിലും ബാലസാഹിത്യ രംഗത്തും വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം.
ഏറെ ശ്രദ്ധേയമായ ശാസ്ത്രഗോപുരത്തിന്റെ രാജശില്‍പ്പികള്‍ അടക്കം ആറ് പ്രശസ്ത ശാസ്ത്ര ഗ്രന്ഥങ്ങളും വായുവിന്റെ കഥ, വേദസാക്ഷി, ഹിതോപദേശ കഥകള്‍ തുടങ്ങി പതിനഞ്ച് നോവലുകളും ഇദ്ദേഹത്തിന്‍റെ മുഖ്യ രചനകളാണ്. യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപനായിരുന്നു അദ്ദേഹം. 1970 ജൂണ്‍ ഒന്നിന് ഡോ.കെ.എന്‍ പിഷാരടി ചീഫ് എഡിറ്ററും ടി.ആര്‍ ശങ്കുണ്ണി മാനേജിങ് എഡിറ്ററുമായി തൃശൂരില്‍ നിന്നായിരുന്നു യുറീക്കയുടെ പിറവി. കാറളം സ്വദേശിയായ ഡോ. ശങ്കുണ്ണി ഏറെക്കാലമായി തൃശ്ശൂര്‍ പാട്ടുരാക്കലിലായിരുന്നു താമസം. നാഷണൽ അവാർഡ്, സംസ്ഥാന ബാലസാഹിത്യ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം, ഉറൂബ് അവാർഡ് എന്ന്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

