Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ.ടെസി തോമസിന് കേരള...

ഡോ.ടെസി തോമസിന് കേരള ശാസ്ത്ര പുരസ്കാരം

text_fields
bookmark_border
ഡോ.ടെസി തോമസിന് കേരള ശാസ്ത്ര പുരസ്കാരം
cancel
Listen to this Article

തിരുവനന്തപുരം: 2024ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസി തോമസിനെ തിരഞ്ഞെടുത്തു. നൂറുൽ ഇസ്‌ലാം സർവകലാശാല വൈസ് ചാൻസലറും എയറോനോട്ടിക്കൽ സിസ്റ്റംസ് (ഡി.ആർ.ഡി.ഒ) മുൻ ഡയറക്ടർ ജനറലും ശാസ്ത്രജ്ഞയുമായ ടെസി തോമസിനെ പ്രതിരോധ ഗവേഷണ വികസന മേഖലയിലെ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡിനായി തിരഞ്ഞെടുത്തത്.

ശാസ്ത്ര സാങ്കേതിക വകുപ്പും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായാണ് പുരസ്കാരം ഏർപ്പെടുത്തിയത്. എറണാകുളം സെന്റ് ആൽബർട്സ് കോളജിൽ സംഘടിപ്പിച്ച കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്കാരം നൽകി.

രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങിയതാണ് പുരസ്കാരം. ഒരു മിസൈൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന ഇന്ത്യയിലെ ആദ്യ വനിതയാണ് ടെസി തോമസ്. അഗ്നി-V ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശിൽപിയും പ്രോജക്ട് മേധാവിയുമാണ്. പ്രതിരോധ ഗവേഷണ രംഗത്തും ഇന്ത്യയുടെ മിസൈൽ വികസനത്തിലും ദീർഘകാലം പ്രവർത്തിച്ച അവർ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. 1963 ഏപ്രിൽ 27ന് ആലപ്പുഴയിലാണ് ജനനം.

തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക് ബിരുദവും പുണെ ഡിഫൻസ് ഇൻസ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ നിന്ന് എം.ടെക്കും നേടി. നിലവിൽ തക്കല കുമാരകോവിലിലെ നൂറുൽ ഇസ്‌ലാം സർവകലാശാല വൈസ് ചാൻസലറാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pinarayi VijayanDr. Tessie ThomasKerala Science Award
News Summary - Dr. Tessie Thomas receives Kerala Science Award
Next Story