വി.പി.എസ് ഹെല്‍ത്ത് കെയര്‍ 12 കോടിയുടെ അവശ്യസാധനങ്ങൾ കൈമാറി
text_fieldsതിരുവനന്തപുരം: യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ശൃംഖലയായ വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ് പ്രളയബാധിത കേരളത്തിെൻറ പുനര്‍നിര്‍മാണത്തിനായി നല്കുന്ന സഹായത്തിെൻറ ആദ്യഗഡുവായ 12 കോടി വിലമതിക്കുന്ന 70 ടണ്ണോളം മരുന്നുകളും അവശ്യസാധനങ്ങളും മന്ത്രി കെ.കെ. ശൈലജക്ക് കൈമാറി.
അബൂദബിയില്‍നിന്ന് പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് സാമഗ്രികള്‍ എത്തിയത്. നവകേരളം കെട്ടിപ്പടുക്കാൻ 50 കോടിയാണ് വി.പി.എസ് ഹെല്‍ത്ത് കെയര്‍ നല്‍കുന്നതെന്ന് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്, ജില്ല കലക്ടര്‍ കെ. വാസുകി, കെ.എസ്.ഐ.ഇ കാര്‍ഗോ ജനറല്‍ മാനേജര്‍ ജയരാജ്, വി.പി.എസ് ഇന്ത്യ മാനേജർ ഹാഫിസ് അലി, സി.എസ്.ആര് ഇന്‍ ചാര്‍ജ് രാജീവ് മാങ്കോട്ടില്‍, റിലേഷന്ഷിപ് മാനേജര്‍ സഫര്‍ പങ്കെടുത്തു.
ഒരുകോടി രൂപയുടെ സഹായവുമായി അക്ബർ ഗ്രൂപ്
കോഴിക്കോട്: ട്രാവൽ രംഗത്തെ പ്രമുഖരായ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ കേരളത്തിെൻറ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. ഗ്രൂപ് ചെയർമാൻ കെ.വി. അബ്ദുൽ നാസർ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി ചെക്ക് കൈമാറി. കേരള സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, അക്ബർ ഗ്രൂപ് ജനറൽ മാനേജർ അനീഷ് കുര്യാക്കോസ് എന്നിവർ സന്നിഹിതരായിരുന്നു.മുംബൈയിലെ വിവിധയിടങ്ങളിൽ നിന്നായി വിവിധ സംഘടനകൾ സമാഹരിച്ച മരുന്നുകൾ, ഭക്ഷണ സാമഗ്രികൾ എന്നിവ കേരളത്തിലേക്ക് അയക്കുന്നതിനുള്ള കാർഗോ സംവിധാനങ്ങളും അക്ബർ ട്രാവൽസ് ഏർപ്പെടുത്തിയിരുന്നു.
ഹോട്ടലുകൾ ഒരു ദിവസത്തെ വരുമാനം നൽകും
കൊച്ചി: ഹോട്ടലുകളിലെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കേരള ഹോട്ടൽ െറസ്റ്റോറൻറ് അസോസിയേഷൻ തീരുമാനിച്ചു. കാലവർഷക്കെടുതി രൂക്ഷമായപ്പോൾതന്നെ സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ട സംഭാവന നൽകിയിരുന്നു. അതിനുപുറമെയാണ് ഒരു ദിവസത്തെ വരുമാനം സമാഹരിച്ച് സംഭാവന നൽകാൻ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചത്. പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
സി.പി.എം 26.43 കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി
തിരുവനന്തപുരം: സി.പി.എമ്മിെൻറ ഫണ്ട് സമാഹരണത്തിൽ ലഭിച്ച 26,43,22,778 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി. തുക ജില്ലതിരിച്ച്: കാസര്‍കോട് - 1,34,12,490 കണ്ണൂര്‍ - 7,84,42,969 വയനാട് - 35,00,000 കോഴിക്കോട് - 2,31,53,268 മലപ്പുറം - 2,58,66,644 പാലക്കാട് - 2,40,12,161 തൃശൂര്‍ - 2,09,18,862 എറണാകുളം - 39,21,006 ഇടുക്കി - 21,00,000 കോട്ടയം - 1,36,00,000 ആലപ്പുഴ - 69,79,523 പത്തനംതിട്ട - 20,37,701 കൊല്ലം - 2,08,19,430 തിരുവനന്തപുരം - 2,55,58,724.
പ്രളയബാധിത പ്രദേശങ്ങൾ ഗുലാംനബി ആസാദ് സന്ദർശിച്ചു
പറവൂർ: രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പ്രളയബാധിത പ്രേദശങ്ങൾ സന്ദർശിച്ചു. ചേന്ദമംഗലം പഞ്ചായത്തിലെ ചാത്തേടം, കുറുമ്പത്തുരുത്ത് പ്രദേശങ്ങളിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ജനങ്ങളോട് വെള്ളപ്പൊക്കക്കെടുതികളെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം അർഹമായ നഷ്ടപരിഹാരത്തിന് കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് ഉറപ്പുനൽകി.
പ്രളയത്തിൽനിന്ന് ജീവിതത്തിേലക്ക് വളയം പിടിച്ചവർക്ക് ഹൃദ്യമായ ആദരം
തിരുവനന്തപുരം: പ്രളയത്തിൽനിന്ന് ജീവിതത്തിേലക്കുള്ള രക്ഷാദൗത്യത്തിൽ വളയം പിടിച്ചവർക്ക് മോേട്ടാർ വാഹനവകുപ്പിെൻറ ആദരം. ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രനാണ് ആദരവിെൻറ ആദ്യഘട്ടമെന്ന നിലയിൽ 50 ഡ്രൈവർമാർക്ക് അനുമോദന പത്രം കൈമാറിയത്.
അസാധാരണവും എന്നാൽ, ജനകീയവുമായ രക്ഷാപ്രവർത്തനത്തെ അതിശയത്തോടെ മാത്രമാണ് ഇപ്പോഴും ലോകം നോക്കിക്കാണുന്നതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. ടിപ്പറുകാരെ കുറിച്ച് നാട്ടുകാരിൽ പലർക്കും മോശം അഭിപ്രായമായിരുന്നു. പക്ഷേ പ്രളയകാലത്തിലെ രക്ഷാപ്രവർത്തനത്തിലൂടെ ആ ധാരണകൾ തന്നെ മാറ്റിയെഴുതി.
ടിപ്പർ ഡ്രൈവർമാരിലും മനുഷ്യത്വം നിറഞ്ഞുനിൽക്കുെന്നന്ന് കേരളം നേരിൽ കണ്ടു. സ്വയം തിരുത്താൻ ടിപ്പറുകാർക്ക് കിട്ടിയ അവസരം അവർ ശരിക്കും പ്രയോജനപ്പെടുത്തി. ജീവിതത്തിലേക്കെത്തുന്നതിൽ സഹായം കിട്ടിയവർ സന്തോഷത്തോടെയാണ് ഡ്രൈവർമാരെ കുറിച്ച് സംസാരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് കടന്നുപോകാത്ത വഴികളിൽ ഇവിടെ നിന്ന് യാത്രക്കാരെ ടിപ്പറിലും ടോറസിലും കയറ്റിയാണ് പ്രളയമേഖല കടത്തി വീണ്ടും ബസുകളിലെത്തിച്ചത്. മനുഷ്യസ്നേഹത്തിെൻറ തിരിതെളിച്ച് ഏത് പ്രതിബന്ധങ്ങെളയും ദുരന്തങ്ങളെയും അതിജീവിക്കാനുള്ള കരുത്താണ് ഇൗ രക്ഷാദൗത്യത്തിലൂടെ ബോധ്യപ്പെട്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിവിധ വിഭാഗങ്ങളിലുള്ള 3880 വാഹനങ്ങളാണ് രക്ഷാദൗത്യത്തിൽ പെങ്കടുത്തതെന്ന് ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ രാജീവ് പുത്തലത്ത് പറഞ്ഞു. ഡ്രൈവിങ് സീറ്റിൽ ഇരിക്കാനാകാത്തവണ്ണം വെള്ളം കയറിയതിനെ തുടർന്ന് എഴുന്നേറ്റുനിന്ന് വാഹനമോടിച്ചവർ വരെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാൻസ്പോർട്ട് കമീഷണർ കെ. പത്മകുമാർ അധ്യക്ഷത വഹിച്ചു. ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ സുരേഷ്കുമാർ, സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ സാമുവൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്ത മുഴുവൻ ഡ്രൈവർമാർക്കും ബന്ധപ്പെട്ട ആർ.ടി.ഒകൾ വഴി അനുമോദന പത്രം കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
