Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ഷഹനയുടെ ആത്മഹത്യ​:...

ഡോ. ഷഹനയുടെ ആത്മഹത്യ​: റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്​ ഹൈകോടതി

text_fields
bookmark_border
Dr Shahana Death Case
cancel

കൊച്ചി: തിരുവനന്തപുരത്ത് യുവഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ സഹപാഠി ഡോ. റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന്​ ഹൈകോടതി. ആത്മഹത്യക്കുറിപ്പിൽ ഇയാൾക്കെതിരെ പരാമർശങ്ങളുണ്ട്​. റുവൈസ്​ ഷഹനയുടെ വീട്ടിൽപോയി സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചതിന് ദൃക്‌സാക്ഷികളുണ്ടെന്ന് കോടതി പറഞ്ഞു.

ആത്മഹത്യ ചെയ്ത ദിവസം ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിവാക്കിയെന്നും ഷഹനയെ ബ്ലോക്ക് ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിലായി ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന ഡോ. ഇ.എ. റുവൈസ് നൽകിയ ജാമ്യഹരജിയിലാണ് ജസ്റ്റിസ്​ പി. ഗോപിനാഥിന്‍റെ നിരീക്ഷണം. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

പ്രണയബന്ധം തകർന്നതാണ് പ്രശ്‌നമെന്നും സ്ത്രീധനം ചോദിച്ചതിന് തെളിവില്ലെന്നുമാണ്​ റുവൈസിന്‍റെ വാദം. ഡിസംബർ ഏഴുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്​. അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതാണ്​. ഫോണും ലാപ്ടോപ്പും കാറുമൊക്കെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെന്ന പരിഗണന നൽകണമെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് പഠനത്തെയും കരിയറിനെയും ബാധിക്കുമെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.

​ഷ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യ​ക്ക്​ കാ​ര​ണം ഡോ. ​റു​​വൈ​സും പി​താ​വും വി​വാ​ഹ​ത്തി​ന്​ ആ​വ​ശ്യ​പ്പെ​ട്ട സ്ത്രീ​ധ​നം ന​ൽ​കാ​ൻ ക​ഴി​യാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണെ​ന്ന്​ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ സി​റ്റി​ങ്ങി​ൽ വി​വി​ധ ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് സമർപ്പിച്ചിരുന്നു. സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു നേ​രി​ട്ടും ജി​ല്ല ക​ല​ക്ട​ർ​ക്കു​വേ​ണ്ടി പ്ര​തി​നി​ധി​യും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റും ജി​ല്ല സ്ത്രീ​ധ​ന നി​രോ​ധ​ന ഓ​ഫി​സ​റും ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എ. റ​ഷീ​ദ്​ മു​മ്പാ​കെ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​ക​ളി​ലാ​ണ്​ ഇ​തു​​ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Shahana Deathdowry death
News Summary - Dr Shahana Death: High Court finds that the allegations against Ruwais are true
Next Story