ഡോക്ടർ സെയ്ത് സൽമ ബെസ്റ്റ് നഴ്സ് എഡ്യൂക്കേറ്റർ അവാർഡ് ഡോക്ടർ കെ.ടി മോളിക്ക് സമ്മാനിച്ചു
text_fieldsഡോക്ടർ സെയ്ത് സൽമ ബെസ്റ്റ് നഴ്സ് എജുക്കേറ്റർ അവാർഡ് എറണാകുളം അമൃത കോളജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ഡോക്ടർ കെ.ടി മോളിക്ക് ജെ.ഡി.റ്റി ഇസ്ലാം പ്രസിഡഴ് ഡോക്ടർ ഇദ്രീസ് സമ്മാനിക്കുന്നു
കോഴിക്കോട്: ഡോക്ടർ സെയ്ത് സൽമ അനുസ്മരണ സമ്മേളനം ഗോവ ഗവർണർ അഡ്വക്കേറ്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. ഡോക്ടർ സെയ്ത് സൽമയുടെ പേരിൽ ഏർപ്പെടുത്തിയ ബെസ്റ്റ് നഴ്സ് എഡ്യൂക്കേറ്റർ അവാർഡ് ജെ.ഡി.റ്റി പ്രസിഡന്‍റ് ഡോക്ടർ ഇദിരീസ് എറണാകുളം അമൃത കോളജ് ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ ഡോക്ടർ കെ.ടി മോളിക്ക് സമ്മാനിച്ചു. ഒരു ലക്ഷം രൂപയുടെതാണ് പുരസ്കാരം.
ഡോ. സെയ്ത് സൽമ സോഷ്യൽ സർവീസ് അവാർഡ് ഇക്ര ഹോസ്പിറ്റൽ ഡയറക്ടർ ഡോക്ടർ പി.സി അൻവർ മക്ക കെ.എം.സി.സി ചെയർമാൻ അബ്ദുറഹിമാൻ മാളിയേക്കലിന് കൈമാറി.
ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം സൽമ ഫൗണ്ടേഷൻ വൈസ്. ചെയർമാൻ പ്രഫസർ കുര്യാക്കോസ് വട്ടമറ്റം നിർവഹിച്ചു. സ്മരണിക പ്രകാശനം കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഡോക്ടർ ഗീതാകുമാരി വി.പി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ജെ പ്രസാദിന് നൽകി നിർവഹിച്ചു.
നഴ്സിങ് മേഖലയിലെ പ്രവണതകൾ ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജെ.ഡി.റ്റി കോളജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ പ്രഫസർ പി.സി സുനിത മോഡറേറ്ററായി. ഡോക്ടർ ജെ. പ്രസാദ് സെമിനാർ ഉദ്ഘാടനം ചെയ്തു. ട്രയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ നാഷണൽ പ്രസിഡന്‍റ് ഡോക്ടർ റോയ് കെ. ജോർജ്, ഡോക്ടർ കെ.ടി മോളി എന്നിവർ വിഷയം അവതരിപ്പിച്ചു.
കോർപറേഷൻ കൗൺസിലർ ടി.കെ ചന്ദ്രൻ, കോൺഫെഡറേഷൻ ഓഫ് റസിഡൻറ്സ് അസോസിയേഷൻ പ്രസിഡണ്ട് പി എച്ച്. താഹ എന്നിവർ സംസാരിച്ചു. പ്രഫസർ കുര്യാക്കോസ് വട്ടമറ്റം സ്വാഗതവും ഫൗണ്ടേഷൻ ചെയർമാൻ പി.എം കോയ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

