ഡോ. ഫെയ്സി യു.എൻ ആഗോള പരിസ്ഥിതി റിപ്പോർട്ടിന്റെ റിവ്യൂ എഡിറ്റർ
text_fieldsതിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ഏഴാമത് ആഗോള പരിസ്ഥിതി വിശകലന റിപ്പോർട്ടിന്റെ റിവ്യൂ എഡിറ്ററായി പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനും യു.എൻ പരിസ്ഥിതി സമ്മേളനങ്ങളിലെ നെഗോഷ്യേറ്ററുമായ ഡോ. എസ്. ഫെയ്സിയെ തെരഞ്ഞെടുത്തു. ആഗോള പരിസ്ഥിതി സംബന്ധിച്ച വസ്തുതകളും പ്രവണതകളും രേഖപ്പെടുത്തുകയാണ് റിപ്പോർട്ട് ചെയ്യുന്നത്.
അന്താരാഷ്ട്ര രംഗത്തെ ചർച്ചകൾക്ക് ഉപയോഗ്യമാകുന്ന വിവരങ്ങളും വിശകലനങ്ങളുമടങ്ങുന്നതാണ് നാലുവർഷത്തെ ഇടവേളകളിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ട്. ഗ്രൂപ് ഓഫ് 77ന്റെ ഉപദേശകനായി വികസ്വരലോകത്തിന്റെ പരിസ്ഥിതി കാഴ്ചപ്പാടുകൾ യു.എൻ പരിസ്ഥിതി സമ്മേളന വേദികളിൽ അവതരിപ്പിക്കുന്ന ഡോ. എസ്. ഫെയ്സി ഭൗമ ഉച്ചകോടി, ജൈവ വൈവിധ്യ ഉടമ്പടി, എന്നിവയിൽ പ്രധാന നെഗോഷ്യേറ്ററായിരുന്നു.
യു.എൻ.ഡി.പി, യുനെസ്കോ, ഇന്റർനാഷനൽ യൂനിയൻ ഫോർ കോൺസെർവഷൻ ഓഫ് നേച്ചർ എന്നിവയുടെ ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട്. പ്ലാച്ചിമട ഉന്നതാധികാര സമിതിയുടെ പരിസ്ഥിതി വിദഗ്ധനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

