അട്ടപ്പാടിയിലെ ശിശുമരണം: സർക്കാറിനെതിരെ വിമർശനമുന്നയിച്ച ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി
text_fieldsപാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിൽ സർക്കാറിനെതിരെ വിമർശനമുന്നയിച്ച അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലംമാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയത്.
ആരോഗ്യ മന്ത്രിക്കെതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണസൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം.
പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൽ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല നല്‍കിയിരിക്കുന്നത്. ശിശുമരണങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് അട്ടപ്പാടിയെ സര്‍ക്കാര്‍ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിെൻറ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന.


