അനില്‍ ആന്റണിക്ക് പകരം ഡോ. പി. സരിൻ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനർ
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. പി. സരിനെ നിയമിച്ചു. എ.കെ. ആന്റണിയുടെ മകനായ അനില്‍ ആന്റണിക്ക് പകരമാണ് സരിന്റെ നിയമനം. ഗുജറാത്ത് വംശഹത്യ സംബന്ധച്ച ബി.ബി.സി ഡോക്യുമെന്ററിക്കെതിരായ കേന്ദ്രസർക്കാർ വാദം ഏറ്റുപിടിച്ചതിനെ തുടർന്നാണ് അനിൽ ആന്റണി രാജിവെച്ചത്. അനില്‍ ട്വീറ്റിലൂടെയാണ് പാര്‍ട്ടി പദവികളെല്ലാം രാജിവെച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ സരിന്‍ 2008ൽ സിവില്‍ സർവീസ് പാസായിരുന്നു. ആദ്യ അവസരത്തില്‍ തന്നെ 555ആം റാങ്ക് നേടി ഇന്ത്യന്‍ അക്കൗണ്ടസ് & ഓഡിറ്റ് സര്‍വീസിലായിരുന്നു ജോലി. 2016ൽ ജോലി രാജിവെച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന്‍റെ ഗവേഷണ വിഭാഗത്തിലും ഐ.ടി സെല്ലിലും സരിന്‍ പ്രവര്‍ത്തിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ.പ്രേം കുമാറിനോട് പരാജയപ്പെട്ടു.