ഡോ. പി. നസീർ നാളെ സർവിസിൽ നിന്ന് പടിയിറങ്ങുന്നു
text_fieldsഡോ. പി. നസീർ
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുൻ ഡയറക്ടർ കൂടിയായ പാങ്ങോട് മന്നാനിയ്യ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഡോ. പി. നസീർ നാളെ സർവിസിൽ നിന്ന് പടിയിറങ്ങുന്നു. പ്രഭാഷകന്‍, ഗവേഷകന്, എഴുത്തുകാരന് എന്നതിനൊപ്പം രാജ്യത്തെ അറിയപ്പെടുന്ന ന്യൂനപക്ഷ കാര്യ വിദഗ്ധൻ കൂടിയാണ് ഡോ. നസീർ.
കാലിക്കറ്റ് സർവകലാശാല പി.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗവും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്വൈസറി ബോർഡ് മെംബറുമാണ്. കേരള പ്രിൻസിപ്പൽ കൗൺസിലിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും മെക്കയുടെ സംസ്ഥാന പ്രസിഡന്റുമാണ്.
ഗവേഷക ഗൈഡ് എന്ന നിലയിൽ ഒട്ടേറെ പേർ ഡോ. നസീറിന് കീഴിൽ പിഎച്ച്.ഡി ഗവേഷണവും പൂർത്തിയാക്കി. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലേതുൾപ്പെടെ മൂന്ന് പതിറ്റാണ്ട് നീണ്ട അധ്യാപന പരിചയവുമുണ്ട്.
സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പ്രഥമ ഡയറക്ടറെന്ന നിലയിൽ ഒട്ടേറെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്ക് തുടക്കമിടാനും കാര്യക്ഷമമായി നടപ്പാക്കുന്നതിലും നസീർ നേതൃപരമായ പങ്ക് വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

